സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കാണാൻ ഓടിയെത്തി സ്റ്റെഫിയുടെ അടുത്ത സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മി. ഇന്ന് തിയറ്ററിൽ റിലീസ് ചെയ്ത മധുര മനോഹര മോഹം എന്ന ചിത്രം കാണാനായാണ് ഐശ്വര്യ എത്തിയത്.
സിനിമ മേഖലയിൽ വസ്ത്രലാങ്കര വിദഗ്ദയായ സ്റ്റെഫിയുടെ ആദ്യ സംവിധാന ചിത്രമാണിത്. രജിഷ വിജയൻ, ഷറഫുദ്ദീൻ, ആർഷ ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടി അഹാന കൃഷ്ണ ഛായഗ്രഹകനും താരത്തിന്റെ അടുത്ത സുഹൃത്തുമായ നിമേഷ് രവിക്കൊപ്പമാണ് സിനിമ കാണാൻ കൊച്ചിയിലെത്തിയത്. രജിഷ വിജയൻ, ശ്രീവിദ്യ മുല്ലച്ചേരി തുടങ്ങിയവരും തിയറ്ററിലെത്തി.
ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിർമിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്.
ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
ഹിഷാമിനെക്കൂടാതെ നവാഗതനായ ജിബിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രമൊ സോംഗ് ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വിജയരാഘവന്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് എഡിറ്റിങ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട് ഡയറക്ടര്‍: ജയന് ക്രയോണ്‍, മേക്കപ്പ്: റോണെക്സ് സേവിയര്‍.
കോസ്റ്റ്യൂം സനൂജ് ഖാന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന് ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന് എഎസ്., കെ.സി. സിഥാര്ത്ഥന്, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍,
പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ്.