മൈസൂരു: നഗരത്തിലെ ഉദ്യാനങ്ങളിൽ ജിംനേഷ്യങ്ങളും പ്രവർത്തനമാരംഭിക്കുന്നു. മൈസൂരു കോർപറേഷന്റെ കീഴിൽ വിവിധ ഉദ്യാനങ്ങളിലായി 30 ജിമ്മുകളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന എട്ട് ജിംനേഷ്യങ്ങൾ അടുത്ത മാസത്തോടെ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. പദ്ധതിക്ക് 1.04 കോടി രൂപയാണ് വകയിരുത്തിയത്. ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഉദ്യാനങ്ങളാണ് ജിംനേഷ്യങ്ങൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
നിലവിൽ പ്രഭാതസവാരിക്കും സായാഹ്നസവാരിക്കുമായി നിരവധിപ്പേരാണ് ദിവസേന വിവിധ ഉദ്യാനങ്ങളിലെത്തുന്നത്. ഇവർക്ക് വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യം കൂടിയൊരുക്കുകയാണ് കോർപറേഷന്റെ ലക്ഷ്യം. ജിമ്മുകൾ കൂടി എത്തുന്നതോടെ കൂടുതൽ സന്ദർശകരെ ഉദ്യാനങ്ങളിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ജെപി നഗറിലും ലിംഗബുഡി തടാകത്തിലും ഇത്തരത്തിലുള്ള രണ്ട് ജിംനേഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഉദ്യാനങ്ങളിൽ ഇനി ജിംനേഷ്യവും
01:51 AM Nov 07, 2017 | Deepika.com