ആദിപുരുഷ് കാണാൻ ഹനുമാൻ എത്തുമെന്ന വിശ്വാസത്തിൽ തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിടാൻ തീരുമാനിച്ചത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമ കാണാനായി ആദ്യ ദിനം തന്നെ എത്തിയ കുരങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രഭാസിന്റെ ആരാധകർ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Hanuman Ji watching #Adipurush 💥💥💥 #JaiShriRam #Prabhas pic.twitter.com/cKSA52g792
— Prasad Bhimanadham (@Prasad_Darling) June 16, 2023
ഹനുമാനുവേണ്ടി സീറ്റുകൾ ഒഴിച്ചിടുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി മുണ്ട് സീറ്റിൽ വിരിച്ചിടുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്.
രാമായണത്തിലെ രാമാ-രാവണൻ യുദ്ധം പ്രമേയമായ ചിത്രം കാണാൻ ഹനുമാൻ ഉറപ്പായും എത്തും എന്ന വിശ്വാസമാണ് ഇത്തരത്തിൽ സീറ്റ് ഒഴിച്ചിടാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചത്.