+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​പു​രു​ഷ് കാ​ണാ​ൻ ഹ​നു​മാ​ൻ എ​ത്തും; തി​യ​റ്റ​റി​ൽ ഹ​നു​മാ​നാ​യി സീ​റ്റ്

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ആ​ദി​പു​രു​ഷ് ഇ​ന്നു​മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ആ​ദി​പു​രു​ഷ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും ഹ​നു​മാ​ന് വേ​ണ്ടി ഒ​രു സീ​റ
ആ​ദി​പു​രു​ഷ് കാ​ണാ​ൻ ഹ​നു​മാ​ൻ എ​ത്തും; തി​യ​റ്റ​റി​ൽ ഹ​നു​മാ​നാ​യി സീ​റ്റ്

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ആ​ദി​പു​രു​ഷ് ഇ​ന്നു​മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ആ​ദി​പു​രു​ഷ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും ഹ​നു​മാ​ന് വേ​ണ്ടി ഒ​രു സീ​റ്റ് ഒ​ഴി​ച്ചി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ യ​ഥാ​ർ​ഥ​ത്തി​ൽ ഹ​നു​മാ​നാ‌​യി ഒ​രു സീ​റ്റ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. തി​യ​റ്റ​റി​ലെ ഇ​രി​പ്പി​ട​ങ്ങ​ളി​ലൊ​ന്നി​ൽ ഹ​നു​മാ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കാ​വി നി​റ​ത്തി​ലു​ള്ള മു​ണ്ട് വി​രി​ച്ചി​രി​ക്കു​ന്ന​ത് കാ​ണാം.



ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും ഹ​നു​മ​ന്‍റെ ഫോ​ട്ടോ​യോ വി​ഗ്ര​ഹ​മോ റി​സ​ർ​വ് ചെ​യ്ത സീ​റ്റി​ൽ സ്ഥാ​പി​ക്കും എ​ന്നാ​ണ് ബോ​ളി​വു​ഡ് മാ​ധ്യ​മം ഹ​ങ്കാ​മ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. സി​നി​മ കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് പൂ​ക്ക​ൾ അ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

ഓം ​റൗ​ട്ട് ആ​ണ് സം​വി​ധാ​നം. കൃ​തി സ​നോ​ൺ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ രാ​വ​ണ​നാ​യി സെ​യ്ഫ് അ​ലി​ഖാ​നും എ​ത്തു​ന്നു.

ടി- ​സീ​രീ​സ്, റെ​ട്രോ​ഫൈ​ല്‍​സി​ന്‍റെ ബാ​ന​റി​ല്‍ ഭൂ​ഷ​ണ്‍ കു​മാ​റും കൃ​ഷ്ണ​കു​മാ​റും ഓം ​റൗ​ട്ടും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.