കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു. മണക്കാട് പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ പാരിഷ് ഹാളിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, അഭിനേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സിബി മലയിലും കമലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു.
സംവിധായകൻ സിബി മലയിൽ "വിവേകാനന്ദൻ വൈറലാണ്' എന്ന ടൈറ്റിൽ പ്രകാശനം ചെയ്തു. ആഷിക് അബുവും ഷൈൻ ടോം ചാക്കോയും ചേർന്ന് സ്വിച്ചോൺ കർമ്മം നിർവഹിച്ചു.
നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.
ഷൈൻ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാസ്വിക, മെറീന മൈക്കിൾ, മാലാ പാർവ്വതി, സ്മിനു സിജോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം - ബിജിപാൽ. ഗാനങ്ങൾ- ഹരി നാരായണൻ. ഛായാഗ്രഹണം- പ്രകാശ് വേലായുധൻ. എഡിറ്റിംഗ്- രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽദാസ്. കലാസംവിധാനം-ഇന്ദുലാൽ കവീദ്. മേക്കപ്പ്- പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ- മീര സനീഷ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബഷീർ കാഞ്ഞങ്ങാട്. പ്രൊഡക്ഷൻ മാനേജേഴ്സ് - നികേഷ് നാരായണൻ, ശരത്ത് പത്മാനന്ദൻ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- എസാൻ. പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലുർ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര.