+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ലി വെ​ളു​ത്ത​തി​ന്‍റെ അ​ഹ​ങ്കാ​രം; ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി സാ​ധി​ക

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വി​മ​ർ​ശി​ച്ച​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. പു​തി​യ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​നാ​യി ന​ട​ത്തി​യ മേ​ക്ക് ഓ​വ​ർ വീ​ഡി​യോ താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​
തൊ​ലി വെ​ളു​ത്ത​തി​ന്‍റെ അ​ഹ​ങ്കാ​രം; ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി സാ​ധി​ക

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വി​മ​ർ​ശി​ച്ച​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. പു​തി​യ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​നാ​യി ന​ട​ത്തി​യ മേ​ക്ക് ഓ​വ​ർ വീ​ഡി​യോ താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

ഒ​രു ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യു​ടെ വേ​ഷ​വി​ധാ​ന​ത്തി​ലു​ള്ള മേ​ക്കോ​വ​റാ​ണ് താ​രം ചെ​യ്ത​ത്. എ​ന്നാ​ൽ ഈ ​വീ​ഡി‌​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി ക​മ​ന്‍റു​ക​ൾ വ​ന്നി​രു​ന്നു.

ഇ​ത്തി​രി തൊ​ലി വെ​ളു​ത്ത​താ​ണെ​ന്നു​ള്ള അ​ഹ​ങ്കാ​രം ഉ​ണ്ട​ല്ലേ എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്. ‘‘തൊ​ലി വെ​ളു​ത്ത​താ​ണെ​ന്ന് ചേ​ട്ട​ന് തോ​ന്നു​ന്നെ​ങ്കി​ല്‍ ചേ​ട്ട​ന്‍റെ ക​ണ്ണി​ന്‍റെ ന​ന്മ​യും സൗ​ന്ദ​ര്യ​വും ആ​ണ്, ന​ന്ദി.’’ എ​ന്നാ​യി​രു​ന്നു താ​രം ന​ല്‍​കി​യ മ​റു​പ​ടി.



ഈ ​വീ​ഡി​യോ എ​ടു​ത്ത് മ​റ്റു​ള്ള​വ​രെ കാ​ണി​ക്കു​ന്ന​ത് വ​ള​രെ മോ​ശ​മാ​ണെ​ന്നും ന​ടി​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്തെ​ന്ന് മ​നസിലാ​കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റ്റൊ​രു വി​മ​ർ​ശ​നം.

ഇ​തി​നും സാ​ധി​ക മ​റു​പ​ടി ന​ൽ​കി. ‘‘പ്ര​മോ​ഷ​ന്‍ ആ​ണ് സ​ഹോ​ദ​രാ, നാ​ട്ടു​കാ​രെ കാ​ണി​ക്ക​ല്‍ ത​ന്നെ ആ​ണ് ഉ​ദ്ദേ​ശം. താ​ല്‍​പ​ര്യം ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം ക​ണ്ടാ​ല്‍ മ​തി’’ സാ​ധി​ക പ​റ​ഞ്ഞു.

സീ​രി​യ​ൽ സി​നി​മ രം​ഗ​ത്ത് ഒ​രു പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​മാ​ണ് സാ​ധി​ക. ക​ലി​കാ​ലം, എംഎ​ൽഎ ​മ​ണി പ​ത്താം ക്ലാ​സും ഗു​സ്തി​യും, ബ്രേ​ക്കിംഗ് ന്യൂ​സ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന സി​നി​മ​ക​ൾ.