മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രത്തിന് നടി നവ്യ നായർ കുറിച്ച കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
അടുത്തിടെ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ആഡംബര ബൈക്ക് സ്വന്തമാക്കിയ മഞ്ജു അതിനൊപ്പമുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.
ബ്ലാക്ക് ജാക്കറ്റണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് മഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. “സമ്മതിച്ചു ചേച്ചീ. ഇതൊക്കെ കാണുമ്പോൾ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ എനിക്കു തന്നെ തോന്നുന്നു,” എന്നാണ് നവ്യ കുറിച്ചത്.
ജൂഡ് ആന്തണി, അൽഫോൻസ് പുത്രൻ, ഗീതു മോഹൻദാസ് തുടങ്ങി നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്.
'തുനിവ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് ബൈക്കിൽ റൈഡ് പോയിരുന്നു. അന്ന് അജിത്ത് ഓടിച്ചിരുന്ന ബൈക്കിന്റെ അതെ സീരീസിൽപെട്ട ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും സ്വന്തമാക്കിയത്.