+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന് പാ​ക്ക​പ്പ്; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ലും ലി​ജോ​യും; വീ​ഡി​യോ

മോ​ഹ​ന്‍​ലാ​ലും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ‘മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന് പാ​ക്ക​പ്പ്. 132 ദി​വ​സം നീ​ണ്ടു നി​ന്ന ഷൂ​ട്ടിം​ഗാ​ണ് ചെ​ന്നൈ​യി​ൽ അ​വ​സാ​നി​ച്ച​ത്. പാ​ക്ക​പ്പി​ന
മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന് പാ​ക്ക​പ്പ്; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ലും ലി​ജോ​യും; വീ​ഡി​യോ

മോ​ഹ​ന്‍​ലാ​ലും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ‘മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന് പാ​ക്ക​പ്പ്. 132 ദി​വ​സം നീ​ണ്ടു നി​ന്ന ഷൂ​ട്ടിം​ഗാ​ണ് ചെ​ന്നൈ​യി​ൽ അ​വ​സാ​നി​ച്ച​ത്. പാ​ക്ക​പ്പി​നു ശേ​ഷം പ്ര​ത്യേ​ക പാ​ർ​ട്ടി​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു.

""ഒ​രു​പാ​ട് സ​മ്മ​ർ​ദ്ദ​ങ്ങ​ൾ നി​റ​ഞ്ഞ സ​മ​യ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ​യെ​ല്ലാം ന​മ്മ​ൾ അ​തി​ജീ​വി​ച്ചു. വ​ള​രെ ന​ല്ലൊ​രു ജോ​ലി​യാ​ണ് ന​മ്മ​ൾ ചെ​യ്തു തീ​ർ​ത്ത​ത്. സി​നി​മ ഓ​ടു​മോ എ​ന്നു​ള്ള കാ​ര്യ​മൊ​ക്കെ പി​ന്നെ​യാ​ണ്. ഇ​തു​വ​രെ ആ​രും കാ​ണാ​ത്ത പ്ര​ത്യേ​ക​ത​യു​ള്ള ഒ​ന്ന് ന​മ്മ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്''. പാ​ക്ക​പ്പി​ന് ശേ​ഷ​മു​ള്ള ആ​ഘോ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.



‘‘കു​റ​ച്ച് അ​ധി​കം കാ​ല​ത്തെ സ​മ​യ​ത്തി​നു​ള്ളി​ൽ അ​ൻ​പ​ത്തി​യ​ഞ്ചു ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളെ​ല്ലാ​വ​രും അ​തി​ൽ സ​ന്തു​ഷ്ട​രാ​ണ്. ഈ ​ചി​ത്രം എ​ല്ലാ​വ​ർ​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന ഗം​ഭീ​ര സി​നി​മ​യാ​യി മാ​റ​ട്ടെ, പ്രേ​ക്ഷ​ക​രെ​ല്ലാ​വ​രും ഇ​ഷ്ട​പ്പെ​ട​ട്ടെ എ​ന്നാ​ഗ്ര​ഹി​ച്ചു​കൊ​ണ്ട് പാ​ക്ക​പ്പ്.’’–​ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി പ​റ​ഞ്ഞു.



രാ​ജ​സ്ഥാ​ന്‍, ചെ​ന്നൈ, പോ​ണ്ടി​ച്ചേ​രി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​രി​ച്ച​ത്. 77 ദി​വ​സം നീ​ണ്ട ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ൽ.

അ​വി​ടെ വ​ച്ച് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടു ഘ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ര​ണ്ടാം ഷെ​ഡ്യൂ​ള്‍ ചെ​ന്നൈ​യി​ലാ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ ഗോ​കു​ലം സ്റ്റു​ഡി​യോ​സ് ആ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ. അ​ഞ്ചു മാ​സ​ത്തോ​ളം പോ​സ്റ്റ്-​പ്രൊ​ഡ​ക്‌​ഷ​ന്‍ ജോ​ലി​ക​ളു​ണ്ടാ​കും.



ക്രി​സ്​മ​സ് റി​ലീ​സ് ആ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ബം​ഗാ​ളി ന​ടി ക​ഥാ ന​ന്ദി, മ​നോ​ജ് മോ​സ​സ്, ഡാ​നി​ഷ് സേ​ഠ്, സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, രാ​ജീ​വ് പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

മ​റ്റു താ​ര​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.



ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വ് ലി​മി​റ്റ​ഡി​നൊ​പ്പം മാ​ക്‌​സ് ലാ​ബ് സി​നി​മാ​സ്, ആ​മേ​ന്‍ മൂ​വി മൊ​ണാ​സ്ട്രി, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം.

പി.​എ​സ്.​റ​ഫീ​ഖി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. മ​ധു നീ​ല​ക​ണ്ഠ​നാ​ണ് ഛായാ​ഗ്ര​ഹ​ണം. ലി​ജോ​യു​ടെ ശി​ഷ്യ​നും സം​വി​ധാ​യ​ക​നു​മാ​യ ടി​നു പാ​പ്പ​ച്ച​നാ​ണ് ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ര്‍.