+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ് ത​മ​ന്ന; ന​ട​ൻ വി​ജ​യ് വ​ർ​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലെ​ന്ന് താ​രം

ന​ട​ൻ വി​ജ​യ് വ​ർ​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ. നെ​റ്റ്ഫ്ലി​ക്സ് ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ‘ല​സ്റ്റ് സ്റ്റോ​റീ​സ് 2’ സെ​റ്റി​ൽ വ​ച്ചാ​ണ് കൂ​ടു​ത​ൽ അ​ടു​
പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ് ത​മ​ന്ന; ന​ട​ൻ വി​ജ​യ് വ​ർ​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലെ​ന്ന് താ​രം

ന​ട​ൻ വി​ജ​യ് വ​ർ​മ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ. നെ​റ്റ്ഫ്ലി​ക്സ് ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ‘ല​സ്റ്റ് സ്റ്റോ​റീ​സ് 2’ സെ​റ്റി​ൽ വ​ച്ചാ​ണ് കൂ​ടു​ത​ൽ അ​ടു​ത്ത​തെ​ന്നും ജീ​വി​ത​ത്തി​ൽ ത​ന്നെ ഒ​രു​പാ​ട് മ​ന​സി​ലാ​ക്കി​യ ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു.

ഫി​ലിം കം​പാ​നി​യ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ജ​യ് വ​ർ​മ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ത​മ​ന്ന തു​റ​ന്നു പ​റ​ഞ്ഞ​ത്.

‘‘ഒ​രാ​ൾ നി​ങ്ങ​ളു​ടെ സ​ഹ​ന​ട​നാ​യ​തു​കൊ​ണ്ട് മാ​ത്രം നി​ങ്ങ​ൾ അ​വ​രി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. എ​നി​ക്ക് ഒ​രു​പാ​ട് സ​ഹ​താ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഒ​രാ​ൾ​ക്ക് ആ​രോ​ടെ​ങ്കി​ലും ആ​ക​ർ​ഷ​ണ​മോ മ​റ്റെ​ന്തെ​ങ്കി​ലു​മോ തോ​ന്നി​യാ​ൽ അ​ത് തീ​ർ​ച്ച​യാ​യും കൂ​ടു​ത​ൽ വ്യ​ക്തി​പ​ര​മാ​ണ്, ഉ​പ​ജീ​വ​ന​ത്തി​നാ​യി അ​വ​ർ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി അ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.

ഞാ​ൻ ശ​രി​ക്കും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. എ​ന്നോ​ട് വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി മ​ന​സ് തു​റ​ന്ന് അ​ദ്ദേ​ഹം ഇ​ട​പ്പെ​ട്ട​പ്പോ​ൾ എ​നി​ക്കും കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി.

നി​ങ്ങ​ൾ​ക്ക് ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ നി​ങ്ങ​ൾ ആ ​വ്യ​ക്തി​യു​ടെ ധാ​ര​ണ​യ്ക്ക് സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ടി വ​രും.

പ​ക്ഷേ ഞാ​ൻ എ​നി​ക്കാ​യി ഒ​രു ലോ​കം സൃ​ഷ്ടി​ച്ച​തു​പോ​ലെ​യാ​യി​രു​ന്നു, ഞാ​ൻ ഒ​ന്നും ചെ​യ്യാ​തെ ത​ന്നെ ആ ​ലോ​ക​ത്തെ മ​ന​സ്സി​ലാ​ക്കി​യ ഒ​രു വ്യ​ക്തി. ഞാ​ൻ വ​ള​രെ​യ​ധി​കം ക​രു​ത​ൽ ന​ൽ​കു​ന്ന ഒ​രു വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം, എ​ന്‍റെ സ​ന്തോ​ഷ​മു​ള്ള​യി​ടം.’’–​ത​മ​ന്ന പ​റ​ഞ്ഞു.

ഗോ​വ​യി​ലെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ പ​ര​സ്പ​രം ചും​ബി​ക്കു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​മ​ന്ന–​വി​ജ​യ് വ​ർ​മ പ്ര​ണ​യ​വാ​ർ​ത്ത ഗോ​സി​പ്പു​കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞ​ത്.

ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ല​സ്റ്റ് സ്റ്റോ​റീ​സ്-2 ജൂ​ൺ 29 മു​ത​ൽ നെ​റ്റ്ഫ്ലി​ക്സി​ൽ സ്ട്രീം ​ചെ​യ്തു തു​ട​ങ്ങും.