മഹാലക്ഷ്മിയെ ചേർത്തുപിടിച്ച് നിൽക്കുന്ന നടൻ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഫാൻ പേജുകളിൽ നിറയുന്നത്. ചിത്രത്തിൽ ഇരുവർക്കുമൊപ്പം ദിലീപും കാവ്യയുമുണ്ട്. സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ദിലീപും കാവ്യയും മകളുമായി എത്തിയത്.
എല്ലാവരെയും ചിരിച്ചുകാണിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം കൊഞ്ചിനടക്കുന്ന മഹാലക്ഷ്മി ചടങ്ങിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ദുബായിലാണ് വിവാഹം നടന്നത്. സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവീനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.