+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷംന കാസിമിന്‍റെ ഹൊറർ ഫിലിം വരുന്നു

ഷംന കാസീമിന്‍റെ തെലുങ്ക് ഹൊറർ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ബ്രഹ്മരാക്ഷസി ഉടൻ കേരളത്തിലെ തിയറ്ററിലെത്തുന്നു. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പന്നറായൽ സംവിധാനം ചെയ്
ഷംന കാസിമിന്‍റെ ഹൊറർ ഫിലിം വരുന്നു

ഷംന കാസീമിന്‍റെ തെലുങ്ക് ഹൊറർ സൂപ്പർഹിറ്റ് ചിത്രമായ രാക്ഷസിയുടെ തമിഴ് പതിപ്പായ ബ്രഹ്മരാക്ഷസി ഉടൻ കേരളത്തിലെ തിയറ്ററിലെത്തുന്നു. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പന്നറായൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഗ്രാഫിക്സിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്ന വ്യത്യസ്തമായൊരു ഹൊറർ ത്രില്ലർ ചിത്രമാണ്.

ഗുരുദേവൻ ഫിലിംസും, അലൻ മെഗാ മീഡിയയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം, തെലുങ്കിൽ സൂപ്പർ ഹിറ്റ് വിജയം നേടിയ ശേഷമാണ് കേരളത്തിലെത്തുന്നത്.

ഒരു കുടുംബിനിയായി എത്തി, സമ്പന്ന കുടുംബത്തോട് പ്രതികാരം ചെയ്യുന്ന സുന്ദരിയായ ഒരു പെൺകുട്ടിയുടെ വേഷത്തിലാണ് ഷംന കാസിം എത്തുന്നത്. ഉദ്വേഗജനകമായ രംഗങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ബ്രഹ്മരാക്ഷസി.