+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈസ്റ്റ് ഹാമിൽ സാമൂഹ്യ നാടകം "അപ്പൂപ്പന് നൂറു വയസ്’ 28 ന്

ലണ്ടൻ: ഈസ്റ്റ് ഹാമിലെ സെന്‍റ് മൈക്കിൾ ദേവാലയത്തിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിനോടനുബന്ധിച്ച് സമാപന ദിനമായ 28 ന് (ശനി) അപ്പൂപ്പന് നൂറ് വയസ് എന്ന സാമൂഹ്യ നാടകം അരങ്ങേറും. വൈകുന്നേരം ബോളിൻ ബെങ്
ഈസ്റ്റ് ഹാമിൽ സാമൂഹ്യ നാടകം
ലണ്ടൻ: ഈസ്റ്റ് ഹാമിലെ സെന്‍റ് മൈക്കിൾ ദേവാലയത്തിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളിനോടനുബന്ധിച്ച് സമാപന ദിനമായ 28 ന് (ശനി) അപ്പൂപ്പന് നൂറ് വയസ് എന്ന സാമൂഹ്യ നാടകം അരങ്ങേറും. വൈകുന്നേരം ബോളിൻ ബെങ്കിറ്റ് ഹാളിലാണ് പരിപാടി.

നൈപുണ്യം നിറഞ്ഞു നിൽക്കുന്ന നിരവധിയായ ചലച്ചിത്ര തിരക്കഥാ രചനകളിലൂടെ പ്രശസ്തനും ശ്രദ്ധേയനുമായ ബിജു പി. നായരന്പലം രചിച്ച ഈ സാമൂഹ്യ സംഗീത നാടകം ആഘോഷത്തിലെ ഹൈലൈറ്റായിരിക്കും. സെബി നായരന്പലം തന്‍റെ സർഗ സിദ്ധമായ സംഗീത മികവുകൾ പൂർണതയിൽ എത്തിച്ചു ഏറെ പ്രശംസ പിടിച്ചു പറ്റിയ സംഗീതം ആണ് അപ്പൂപ്പന് നൂറു വയസിനു’ നൽകിയിരിക്കുന്നത്. ഈസ്റ്റ് ഹാമിലെ പൊതുപ്രവർത്തകനും കലാകാരനുമായ ജെയ്സണ്‍ ജോർജാണ് നാടകത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. സാന്തോം ക്രിയേഷൻസ് അണിയിച്ചൊരുക്കുന്ന സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞു നിൽക്കുന്ന ജീവിതഗന്ധിയായ ഈ അവതരണ വിരുന്ന് ഈസ്റ്റ് ഹാമിലെ പ്രസിദ്ധമായ സ്വയം പ്രോപ്പർട്ടീസി’ലൂടെയാണ് അരങ്ങിലെത്തുന്നത്.

വിവരങ്ങൾക്ക്: ജീസണ്‍ കടവി: 07727253424; എമിലി സാമുവൽ: 07535664299

St .Michaels Church 21 Tilbury Rd, London E6 6ED
Boleyn Banqueting Hall, Upton Park, barking Road, E6 1PW

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ