+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാർ 18.6 മില്യണ്‍

ബെർലിൻ: ജർമനിയിൽ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാർ 18.6 മില്യണ്‍ വരുമെന്ന് ജർമൻ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇത് ജർമനിയുടെ ചരിത്രത്തിൽ ആദ്യവും ജർമൻ ജനതക്ക് തനതായ വ്യക്തിത്വം
ജർമനിയിൽ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാർ 18.6 മില്യണ്‍
ബെർലിൻ: ജർമനിയിൽ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാർ 18.6 മില്യണ്‍ വരുമെന്ന് ജർമൻ സ്റ്റാറ്റിക്സ് ബ്യൂറോ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇത് ജർമനിയുടെ ചരിത്രത്തിൽ ആദ്യവും ജർമൻ ജനതക്ക് തനതായ വ്യക്തിത്വം അധികം താമസിയാതെ നഷ്ടപ്പെടുമെന്നതിന്‍റെ സൂചനയുമാണെന്ന് സ്റ്റാറ്റിക്സ് ബ്യൂറോ വക്താവ് സൂചിപ്പിച്ചു.

ഏറ്റവും കൂടുതൽ കുടിയേറ്റ പശ്ചാത്തലമുള്ളവർ താമസിക്കുന്നത് ബ്രേമൻ, ഹെസൻ, ഹംബൂർഗ്, ബാഡൻ വ്യൂട്ടൻബെർഗ്, ബെർലിൻ, നോർഡ്റൈൻ വെസ്റ്റ്ഫാളൻ എന്നീ സംസ്ഥാനങ്ങളിലാണ്.

പുതിയ കണക്കനുസരിച്ച് അനൗദ്യോഗികമായി ജർമനി ഒരു കുടിയേറ്റ രാജ്യമായി കണക്കാക്കാം. ജർമനിയിലെ 18.6 മില്യണ്‍ കുടിയേറ്റ പശ്ചാത്തലമുള്ള താമസക്കാരിൽ 4.3 മില്യണ്‍ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ജർമനിയിൽ വന്ന് താമസമാക്കിയവരും ഉൾപ്പെടും. ജർമനിയിൽ കുടിയേറിയ വിദേശ പശ്ചാത്തലമുള്ള താമസക്കാരിൽ ഏറ്റവും കൂടുതൽ പേർ സിറിയ, റുമേനിയ, പോളണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍