ബംഗളൂരു: എസ്എൻഡിപി ഇലക്ട്രോണിക് സിറ്റി ശാഖയുടെ കുടുംബസംഗമവും രണ്ടാമത് വാർഷിക ജനറൽ ബോഡിയും നവംബർ ഒന്നിന് ഹുസ്കൂർ ശ്രീധർമശാസ്താഗിരി അയ്യപ്പക്ഷേത്രത്തിലെ അന്നപൂർണേശ്വരി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ നടക്കും. പൊതുസമ്മേളനത്തിൽ എസ്എൻഡിപി ബംഗളൂരു യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം നിർവഹിക്കും.
ശാഖ പ്രസിഡന്റ് കെ. പ്രസാദ് അധ്യക്ഷനാകും. തിരുവനന്തപുരം ശ്രീരാമദാസ ആശ്രമം മാനേജിംഗ് ട്രസ്റ്റി സ്വാമി ശക്തി ശാന്താനന്ദ മഹർഷി ആത്മീയപ്രഭാഷണം നടത്തും.
കർണാടക ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി, മന്ത്രി ആഞ്ജനേയ, അനേക്കൽ എംഎൽഎ ശിവണ്ണ എന്നിവർ മുഖ്യാതിഥികളാകും.
ശാഖ സെക്രട്ടറി ഹരികുമാർ, വൈസ് പ്രസിഡന്റ് ബിജിമോൻ, പ്രവാസി കോൺഗ്രസ് സെക്രട്ടറി സ്കറിയ ജോൺ, ടി.എം. വിനയ്, ഷൈൻ കെ. ആന്റണി, കെ.എം. അനിൽകുമാർ, ആദിത്യ ഉദയ, പ്രമോദ് കുമാർ, ഷാജി മാധവൻ, ഡോ. ജിജോ, എ.ആർ. രാജേന്ദ്രൻ, വൽസൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് സദ്യയും ബംഗളൂരു മെലഡി അവതരിപ്പിക്കുന്ന ഗാനമേശയും നടക്കും.
എസ്എൻഡിപി യോഗം കുടുംബസംഗമം
10:31 PM Oct 23, 2017 | Deepika.com