+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് ബ്രിസ്റ്റോൾ ഒരുങ്ങി; രജിസ്ട്രേഷൻ ഒക്ടോബർ 22 ന് സമാപിക്കും

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 22 ന് അവസാനിക്കും. രജിസ്ട്രേഷൻ ഫോമും മറ്റു വിവരങ്ങളും www.smegbi
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് ബ്രിസ്റ്റോൾ  ഒരുങ്ങി; രജിസ്ട്രേഷൻ ഒക്ടോബർ 22 ന് സമാപിക്കും
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 22 ന് അവസാനിക്കും. രജിസ്ട്രേഷൻ ഫോമും മറ്റു വിവരങ്ങളും www.smegbibilekalolsavam.com ൽ ലഭ്യമാണ്. നവംബർ നാലിന് ബ്രിസ്റ്റോൾ ഗ്രീൻ വേ സെന്‍ററാണ് കലോത്സവത്തിന് വേദിയാകുന്നത്.

രൂപതയുടെ എട്ട് റീജണുകളിൽ നടന്ന മത്സരങ്ങളിൽ വിജയികളായവരാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. 11 വേദികളിലായി 21 ഇനങ്ങളിലാണ് മത്സരം.

ന്ധനമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും സുവിശേഷകന്‍റെ വേല’ തുടരുന്നതിന്‍റെ ഭാഗമായി എപ്പാർക്കിയൽ ബൈബിൾ കലോത്സവത്തെ കണ്ടുകൊണ്ടുള്ള മാർ ജോസഫ് സ്രാന്പിക്കലിന്‍റെ സാന്നിധ്യം കലോത്സവത്തിന്‍റെ പ്രത്യേകതയാണ്. അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടിന്‍റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്. ഗർഷം ടിവി കലോത്സവത്തിന്‍റെ തത്സമയ സംപ്രക്ഷേപണം നടത്തും.

വിവരങ്ങൾക്ക്: സിജി സെബാസ്റ്റ്യൻ 07734303945.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്