+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൃത്താഞ്ജലി ആൻഡ് കലോത്സവം 2017; രജിസ്ട്രേഷന് മൂന്നു ദിവസം കൂടി

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ നവംബർ മൂന്ന്, നാല് (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന ന്ധനൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്‍റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 23
നൃത്താഞ്ജലി ആൻഡ് കലോത്സവം 2017; രജിസ്ട്രേഷന് മൂന്നു ദിവസം കൂടി
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ നവംബർ മൂന്ന്, നാല് (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന ന്ധനൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്‍റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 23 ന് അവസാനിക്കും.

നൃത്താഞ്ജലി www.nrithanjali.com എന്ന വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.

ഈ വർഷത്തെ പുതിയ മത്സര ഇനമായ ശാസ്ത്രീയ സംഗീതം ആദ്യ ദിനമായ നവംബർ മൂന്നിനാണ് നടക്കുക. കഴിഞ്ഞ വർഷം ആരംഭിച്ച നാടൻപാട്ട് മത്സരവും മലയാളം അക്ഷരമെഴുത്തും കത്തെഴുത്തും ഈ വർഷവും ഉണ്ടായിരിക്കും.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ