+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് വോൾട്ട് യൂറോപ്പിൽ കാർ ബാറ്ററി നിർമാണശാല തുറക്കുന്നു

സ്റ്റോക്ക്ഹോം: സ്റ്റാർട്ടപ്പ് കന്പനി നോർത്ത് വോൾട്ട് വടക്കൻ സ്വീഡനിൽ ഇലക്ട്രിക് കാർ ബാറ്ററി നിർമാണശാല തുടങ്ങുന്നു. യൂറോപ്പിൽ ഇത്തരത്തിലുള്ള ഏറ്റവും വലുതായിരിക്കും ഇത്. അമേരിക്കയിലുള്ള ടെസ്ലയുടെ ജ
നോർത്ത് വോൾട്ട് യൂറോപ്പിൽ കാർ ബാറ്ററി നിർമാണശാല തുറക്കുന്നു
സ്റ്റോക്ക്ഹോം: സ്റ്റാർട്ടപ്പ് കന്പനി നോർത്ത് വോൾട്ട് വടക്കൻ സ്വീഡനിൽ ഇലക്ട്രിക് കാർ ബാറ്ററി നിർമാണശാല തുടങ്ങുന്നു. യൂറോപ്പിൽ ഇത്തരത്തിലുള്ള ഏറ്റവും വലുതായിരിക്കും ഇത്. അമേരിക്കയിലുള്ള ടെസ്ലയുടെ ജിഗാഫാക്ടറിയെ വെല്ലാൻ പോന്നതാണ് ഇവിടത്തെ സൗകര്യങ്ങളെന്നാണ് റിപ്പോർട്ട്.

സ്വീഡന്‍റെ വടക്കുകിഴക്കൻ തീരദേശ നഗരമായ സ്കെല്ലെഫ്റ്റിയയിലായിരിക്കും ഫാക്ടറി ആരംഭിക്കുക. 2500 പേർക്ക് ഇവിടെ ജോലി നൽകും. നിക്കൽ, കൊബാൾട്ട്, ലിഥിയം, ഗ്രാഫൈറ്റ് ശേഖരം അടുത്തു തന്നെയുള്ളതാണ് ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിർമിക്കുന്ന ഗവേഷണ കേന്ദ്രം വാസ്റ്റെറാസിലായിരിക്കും. 300-400 പേർക്ക് ഇവിടെയും ജോലി ലഭിക്കും.

യൂറോപ്യൻ കാർ വിപണി അതിവേഗം ഇലക്ട്രിക് മോഡിലേക്കു മാറുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു വൻ സംരംഭത്തിന് കന്പനി മുതൽമുടക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ