+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണി ഉയർത്തി ട്രിക്ബോട്ട് മാൽവെയർ

ഫ്രാങ്ക്ഫർട്ട്: ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണിയായി ട്രിക്ബോട്ട് മാൽവെയർ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന കംപ്യൂട്ടർ മാൽവെയർ പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്പതോളം രാജ്യങ്ങൾക്ക് ഇത് ഭീഷ
ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണി ഉയർത്തി ട്രിക്ബോട്ട് മാൽവെയർ
ഫ്രാങ്ക്ഫർട്ട്: ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണിയായി ട്രിക്ബോട്ട് മാൽവെയർ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന കംപ്യൂട്ടർ മാൽവെയർ പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്പതോളം രാജ്യങ്ങൾക്ക് ഇത് ഭീഷണിയായിരിക്കുകയാണെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അർജന്‍റീന, ചിലി, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് പണി തുടങ്ങി കഴിഞ്ഞുവെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ബാങ്കുകളിൽ നിന്നുളള മെയിലുകൾ എന്ന വ്യാജേന അയയ്ക്കുന്ന സ്പാം മെയിലുകൾ വഴിയാണ് ട്രിക്ബോട്ട് പടർന്ന് പിടിക്കുന്നത്. ഈ മെയിലുകൾ തുറക്കുന്നതോടെ തുറന്നയാളുടെ യൂസർ ഐഡിയും പാസ്വേർഡും ചോർത്തും. ഇതോടെ ഇവർ ലക്ഷങ്ങൾ നേടിക്കഴിയുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ട്രിക്ബോട്ടിന്‍റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ഏഷ്യയിലെയും ഓസ്ട്രേലിയയിലെയും ചില രാജ്യങ്ങൾക്കൊപ്പം യുകെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളെയും ഇത് ആദ്യഘട്ടത്തിൽ ബാധിച്ചു. ഇന്ത്യയുൾപ്പെടെ ഏഷ്യ, യൂറോപ്പ്, ഉത്തര ദക്ഷിണ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ ട്രിക് ബോട്ടിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. കോർപ്പറേറ്റ് മേഖലയെയാണ് ട്രിക്ബോട്ടിന് പിന്നിലുള്ളവർ ലക്ഷ്യം വച്ചിരിക്കുന്നത്. ബാങ്കിംഗ് ഇടപാടുകൾ, പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ട്രിക്ബോട്ടിന്‍റെ ആക്രമണത്തിന് ഇരയാവുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍