ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ പ്രഥമ ബൈബിൾ കണ്വൻഷൻ അഭിഷേകാഗ്നി കാർഡിഫിലെ കോർപ്പസ് ക്രിസ്റ്റി സ്കൂൾ ഹാളിൽ വച്ചു ഒക്ടോബർ 28നു നടക്കും. ദൈവവചനം ശ്രവിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുവാനും പരി. ശക്തിയാൽ നവജീവിതം രൂപപ്പെടുന്ന വൻ ലക്ഷ്യമാക്കിയുള്ള ഈ കണ്വൻഷൻ നയിക്കുന്നത് പ്രമുഖ വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലാണ്.
അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ ഈ റീജണിലെ ഓരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞുവീശി ദൈവകൃപയുടെ അവർണനീയമായ അനുഗ്രഹമഴ ചൊരിയുന്ന പുണ്യദിനമാണ് ഈ കണ്വൻഷൻ. അഭി. മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്റെയും ഫാ. സോജി ഓലിക്കലിന്റെയും ഫാ. ഷൈജു നടുവത്താനിയുടെയും ബ്ര. റെജി കൊട്ടാരത്തിന്റെയും മറ്റു വൈദികശ്രേഷ്ഠരുടെയും സാന്നിധ്യം ഈ കണ്‍വൻഷന്റെ പ്രത്യേകതയാണ്. കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകൾ നയിക്കുന്നത് സെഹിയോൻ കിഡ്സ് ഫോർ കിംഗ്ഡം ടീം ആയിരിക്കും.
കണ്‍വൻഷന്റെ വിജയത്തിനായുള്ള ഒരുക്കധ്യാനം ഒക്ടോബർ 15നു കാർഡിഫിൽ വച്ചു നടത്തപ്പെട്ടു.
അഖണ്ഡജപമാലയും കണ്വൻഷന് വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥനയും എല്ലാ കുർബാന സെന്ററുകളിലും വളരെ തീക്ഷണതയോടെ നടക്കുന്നു. രാവിലെ പത്തിന് ജപമാലയോടെ ആരംഭിച്ചു വചനപ്രഘോഷണം, കുന്പസാരം, കുർബാന, ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകളോടെ വൈകിട്ട് ആറിന് അവസാനിക്കുന്നു. ഉച്ചഭക്ഷണം ആവശ്യമുള്ളവർ ലഞ്ച് ബോക്സ് കരുതേണ്ടതാണ്. ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്റെ പല സെന്ററുകളിൽ നിന്നുമായി ഒൻപതോളം കോച്ചുകൾ തയ്യാറാക്കിയിട്ടുള്ളതായി സംഘാടകർ അറിയിക്കുന്നു.
ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ കോർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്റ്യൻ, ജോസി മാത്യു, ജോണ്സണ് പഴംന്പള്ളി, റോജൻ ആന്റണി, ലിജോ സെബാസ്റ്റ്യൻ, സജി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങൾ നിർവഹിക്കുന്നത്.ഈ അഭിഷേകാഗ്നി കണ്‍വൻഷനിൽ സംബന്ധിച്ചു ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ബ്രിസ്റ്റോൾ കാർഡിഫ് റീജണിലുള്ള എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.