മാഡ്രിഡ്: സ്വാതന്ത്ര്യ പ്രഖ്യാപനം സംബന്ധിച്ച നയം വ്യക്തമാക്കാനും, പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കാനും കാറ്റലോണിയൻ നേതാക്കൾക്ക് സ്പാനിഷ് ദേശീയ സർക്കാർ നൽകിയ അന്ത്യശാസനത്തിന്റെ കാലാവധി അവസാനിക്കുന്നു. കാറ്റലോണിയൻ നേതാക്കളുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണങ്ങൾ വരാത്ത സാഹചര്യത്തിൽ മേഖലയുടെ സ്വയംഭരണാവകാശം മരവിപ്പിച്ചു ദേശീയ സർക്കാർ അധികാരം ഏറ്റെടുക്കാനുള്ള നടപടികൾക്ക് ശനിയാഴ്ച തുടക്കം കുറിക്കും.
ഭരണഘടനയുടെ 155ആം വകുപ്പാണ് സ്വയംഭരണം മരവിപ്പിക്കാൻ ദേശീയ സർക്കാരിന് അധികാരം നൽകുന്നത്. ഇതു പ്രയോഗിക്കാൻ മന്ത്രിസഭാ യോഗം ചേരും. ഇതോടെ രാജ്യത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്നാണ് ആശങ്ക.
സ്പെയ്നിലെ സംഘർഷാവസ്ഥ യൂറോപ്യൻ യൂണിയൻ നേതാക്കളെയും ആശങ്കാകുലരാക്കുന്നു. സ്പാനിഷ് ഭരണഘടയെ അടിസ്ഥാനമാക്കി വേണം പ്രശ്നത്തിനു പരിഹാരം കാണാനെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ അഭിപ്രായപ്പെട്ടു. ഐക്യം ഉറപ്പാക്കുന്ന രീതിയിലുള്ള പരിഹാരമാണ് ആവശ്യമെന്നും, ഈ സന്ദേശം യൂറോപ്യൻ യൂണിയൻ സ്പെയ്നു നൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ