മ്യൂണിക്ക്: മലയാളിയുടെ സംഗീത ആസ്വാദന രീതിയെ വ്യത്യസ്തമായ ആലാപന ശൈലിയിലും അവതരണമികവിലും മാറ്റിമറിച്ച കേരളക്കരയുടെ സ്വന്തം എന്നു വിശേഷിപ്പിക്കാവുന്ന 'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ ജർമനിയിലെ മ്യൂണിക്കിൽ അരങ്ങേറുന്നു. നവംബർ 5 ഞായറാഴ്ച വൈകുന്നേരം നാലിന് ഓട്ടോബ്രുണ് വോൾഫ് ഫെരാരി ഹൗസിലാണ് (Wolf-Ferrari-Haus,Rathausstrasse 2, 85521 Ottobrunn) ലൈവ് മ്യൂസിക് ഷോ അവതരിപ്പിക്കുന്നത്.
പഴയ ഈണങ്ങളുടെ മധുരവും പുതിയ സംഗീതത്തിന്റെ ലഹരിയും കൂട്ടിയിണക്കിയാണ് 'തൈക്കുടം ബ്രിഡ്ജ്' ഗാനങ്ങൾ പുന:ർജ്ജനിപ്പിയ്ക്കുന്നത്. നാട്ടിൻപുറത്തിന്റെ നന്മകളാൽ സമൃദ്ധമായ പഴമയും, യാന്ത്രിക നാഗരിക ജീവിതരീതികളിൽ മുങ്ങിപ്പോകുന്ന മലയാളിയുടെ സത്വബോധവും സമന്വയിക്കുന്പോൾ പാട്ടിന്റെ പാലാഴിയായി തൈക്കുടം ബ്രിഡ്ജ് ആസ്വാദക മനസുകളെ ത്രസിപ്പിയ്ക്കുന്നു.
മധ്യകാലഘട്ടത്തിലെ പൈതൃകപ്പെരുമയും ആധുനിക ജർമൻ വ്യവസായ വൽക്കരണത്തിന്റെ ഗതിവേഗവും ഇണങ്ങിച്ചേരുന്ന മ്യൂണിക്ക് നഗരത്തിൽ ന്ധതൈക്കുടം ബ്രിഡ്ജ് ന്ധസംഗീതത്തിന്റെ നിറവസന്തമായി, രാഗതാളലയമായി പെയ്തിറങ്ങുന്പോൾ മ്യൂണിക്ക് മലയാളി സമൂഹത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഒരു പുതുഗാഥയുടെ തുയിലുണരും.
ജർമൻ മലയാളികളുടെ ഗൃഹാതുര മോഹങ്ങളുടെ കലവറയിൽ പുത്തൻ നിറങ്ങളുടെ ചായക്കൂട്ടുകൾ ചാലിച്ചുചേർക്കുന്ന സംഗീത ഷോയിലേയ്ക്ക് സംഘാടകർ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും സ്പോണ്സർ ചെയ്യുന്നതിനും ബന്ധപ്പെടുക : info@thaikkudaminmunich.com
https://m.facebook.com/ThaikkudamMunich/
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ