ലണ്ടൻ: ഒക്ടോബർ 28, 29 തീയതികളിൽ ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്ഫോഡിൽ ( സ്കൂൾ 21 , ന്യൂ മൌന്റ്റ് സ്ട്രീറ്റ്, സ്ട്രാറ്റ്ഫോഡ്, E15 3PA ) വച്ചു നടത്തപ്പെടുന്നു. ലോകമെന്പാടും വിവിധ രാജ്യങ്ങളിൽ വചന പ്രഘോഷണങ്ങൾക്കും രോഗശാന്തി ശുശ്രൂഷയ്ക്കും ദൈവത്താൽ അതിശക്തമായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ടിനു ജോർജ് കൊട്ടാരക്കര മുഖ്യാതിഥി ആയിരിക്കും. ക്രൈസ്തവ സംഗീത ലോകത്തെ നിറസാന്നിധ്യമായ ലോർഡ്സണ്‍ ആന്റണിയും പ്രമുഖ കീബോർഡിസ്റ്റ് ഡെൻസിൽ വിത്സണും സംഗീത ആരാധനക്ക് നേതൃത്വം നൽകുന്നതായിരിക്കും.
സീസണ് ഓഫ് ഓവർഫ്ലോ എന്ന ബൈബിൾ ധ്യാനയോഗങ്ങൾക്കു നേതൃത്വം നൽകുന്ന രെഹോബോത് പ്രാർത്ഥന കൂട്ടായ്മയാണ് ഈ യോഗങ്ങൾക്കു നേതൃത്വം നൽകുന്നത്. കഴിഞ്ഞ രണ്ടിൽപരം വർഷങ്ങളായി അനേക വ്യക്തികൾക്കും കുടുംബങ്ങൾക്കും മാറ്റത്തിനും വിടുതലിനും രോഗസൗഖ്യത്തിനും ഈ ബൈബിൾ ധ്യാനയോഗങ്ങൾ മുഖാന്തരമായിട്ടുണ്ട്. തികച്ചും ആവേശത്തോടെയാണ് സംഘാടകർ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. ധ്യാനത്തിൽ രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതും കൗണ്‍സിലിംഗ് ആവശ്യമുള്ള വ്യക്തികൾക്ക് അതിനു വേണ്ടിയുള്ള സൗകര്യങ്ങളും സൗജന്യമായുള്ള കാർ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു. ഒക്ടോബർ 28നു ഉച്ചക്ക് 2 മുതൽ 9 വരെയും ഒക്ടോബർ 29നു ഉച്ചക്ക് 3 മുതൽ 8 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ യോഗങ്ങളിൽ ദൈവീക വിടുതൽ അനുഭവിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും രോഗസൗഖ്യം ജീവിതത്തിൽ കരസ്ഥമാക്കുവാനും ജാതിമത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് 0044 3003654243, 0044 7918426739 , 0044 7507637820