ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ കലാമേളയ്ക്ക് ലിവർപൂളിൽ കൊടിയിറങ്ങി. ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) ആതിഥേയത്വം വഹിച്ച കലാമേളയിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ വിജയകിരീടം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടങ്ങൾക്കൊടുവിലാണ് വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ (103) എട്ട് പോയിന്റ് വിത്യാസത്തിലാണ് എംഎംഎ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇതു തുടർച്ചയായ രണ്ടാം തവണയാണ് എംഎംഎയുടെ ചുണക്കുട്ടികൾ റീജണ്‍ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ്(111) നേടി കിരീടത്തിൽ മുത്തമിടുന്നത്. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മൂന്നാം സ്ഥാനത്തും സാൽഫോർഡ് മലയാളി അസോസിയേഷൻ നാലാം സ്ഥാനത്തും എത്തിച്ചേർന്നു.
കലാതിലകമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ (എംഎംഎ) ഡിക്സി സജീവും (17 പോയന്റ് ), കലാപ്രതിഭയായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ ഡിയോണ്‍ ജോഷും (15 പോയന്റ് ) തെരഞ്ഞെടുക്കപ്പെട്ടു.
രാവിലെ യുക്മ ദേശീയ ഉപാധ്യക്ഷ ഡോ. ദീപാ ജേക്കബ് കലാമേള ഓപചാരികമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് ഷീജോ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. റവ. ജേക്കബ് തോമസ് അനുഗ്രാശംസകൾ നേർന്നു. റീജണ്‍ സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, കലാമേള കണ്‍വീനറും നാഷണൽ കമ്മിറ്റിയംഗവുമായ തന്പി ജോസ്, റീജിയൻ ട്രഷറർ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറർ എബി തോമസ്, റീജണ്‍ ആർട്സ് കോഡിനേറ്റർ ജോയി അഗസ്തി, ലിംക പ്രസിഡന്റ് മനോജ് വടക്കേടത്ത്, കലാമേള കോഡിനേറ്റർ ബിജു പീറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാനത്തിലും യുക്മ നാഷണൽ, റീജണൽ ഭാരവാഹികളും അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. ചാന്പ്യൻ അസോസിയേഷനെ ആർട്സ് & സ്പോർട്സ് കോഡിനേറ്റർമാരായ ജോയി അഗസ്തിയും സാജു കാവുങ്ങയും ചേർന്ന് പ്രഖ്യാപിച്ചു. കലാമേള വിജയിപ്പിച്ച എല്ലാവർക്കും ജോയി അഗസ്തി നന്ദി രേഖപ്പെടുത്തി. ശബ്ദ ക്രമീകരണങ്ങൾ ചെയ്തു തന്നത് ജോജോയും, രുചികരമായ ഭക്ഷണമൊരുക്കിയത് മദർ ഇൻഡ്യ കാറ്ററിംഗ് ആയിരുന്നു.
റിപ്പോർട്ട്: അലക്സ് വർഗീസ്