വിയന്ന: വി. അൽഫോൻസ മിഷൻ ഇന്ത്യയിലെ കാൻസർ രോഗികൾക്ക് നൽകി വരുന്ന സഹായസഹകരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനം വിയന്നയിലെ ആസ്പർണ് പള്ളിയിൽ നടക്കും. തുടർച്ചയായ എട്ടാം തവണയാണ് വിശുദ്ധ അൽഫോൻസയുടെ നാമത്തിൽ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോകുന്നവർക്ക് സഹായവുമായി മിഷൻ പ്രവർത്തനം തുടരുന്നത്.
ഫാ. തോമസ് വടാതുമുകളേൽ ആധ്യാത്മികഗുരുവും ഡയറക്ടറുമായി സംഘടിപ്പിക്കുന്ന വിശുദ്ധ അൽഫോൻസ മിഷന്റെ വാർഷിക സമ്മേനത്തിൽ വി. കുർബാനയും തുടർന്ന് അഗാപെയും ഉണ്ടാകും. ഒക്ടോബർ 26ന് രാവിലെ 11.15ന് വി. കുർബാനയോട് കൂടി തിരുകർമ്മങ്ങൾക്ക് തുടക്കമാകും. അൽഫോൻസ മിഷന്റെ പ്രവർത്തനങ്ങളെ പ്രതിപാദിക്കുന്ന റിപ്പോർട്ടും അനുബന്ധ ചർച്ചകളും വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കും.
എട്ടു വർഷം മുന്പാണ് അൽഫോൻസ മിഷന്റെ ആരംഭം. വി. അൽഫോൻസാമ്മയുടെ പേരിൽ തുടങ്ങിയിരിക്കുന്ന സംഗമം ഇതിനോടകം നിരവധി കാൻസർ രോഗികൾക്ക് തുണയായി. കാൻസറിന്റെ പിടിയിൽ അമരുന്ന നിർദ്ധനരായ വ്യക്തികളെ സാധിക്കുന്ന വിധത്തിൽ സഹായിക്കുക എന്നതാണ് ഓസ്ട്രിയൻ മലയാളികളുടെ സംഗമമായ അൽഫോൻസ മിഷന്റെ ഉദ്ദേശ്യം.
മിഷനിലൂടെ പ്രവർത്തിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും താല്പര്യമുള്ളവർക്ക് ഈ ഉദ്യമത്തിൽ പങ്കുചേരാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വിശദവിവരങ്ങൾക്ക്:
ഫാ. തോമസ് വടാതുമുകളേൽ: 00496297929558
ഫാ. തോമസ് കൊച്ചുചിറ: 06641547654
ഫാ. ഷൈജു പള്ളിചാംകുടിയിൽ: 066488981156
വിൽസണ് കള്ളിക്കാടൻ: 069919610276
ഡോ. റോസി അബ്രഹാം പുതുപ്പള്ളി: 069914099069
ജോണി കപ്പാനി: 06507277025
ജെയിംസ് കയ്യാലപറന്പിൽ: 069910708041
ആന്േറാ നിലവൂർ: 069912407632
ജോർജ് ഞൊണ്ടിമാക്കൽ: 069919137578
റിപ്പോർട്ട്: ജോബി ആന്റണി