ലണ്ടൻ: ജാതിമത ചിന്തകൾക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങൾ നൽകാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ലോകൈകദർശനങ്ങളാണെന്നും, അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്വത്തായി സൂക്ഷിക്കുന്നതിന് പകരം ലോകന·യ്ക്കായി പ്രയോഗിക്കുകയുമാണ് സേവനം യുകെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ഡോ. ബിജു പെരിങ്ങത്തറയാണ് സേവനം യുകെയുടെ പുതിയ ചെയർമാൻ. ഗ്ലൗസ്റ്റർ/ചെൽട്ടണ്‍ഹാം യൂണിറ്റിൽ നിന്നുമാണ് ഡോ. ബിജു സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗം ഏറ്റെടുക്കുന്നത്. ഹാരോ കുടുംബ യൂണിറ്റിന്റെ ഭാഗമായ അനിൽ.സി. ആർ വൈസ് ചെയർമാനാകും. സട്ടൻ കുടുംബ യൂണിറ്റ് അംഗൻ ദിലീപ് വാസുദേവനാണ് കണ്‍വീനർ. സേവനം യുകെയുടെ ജോയിന്റ് കണ്‍വീനറായ സാജൻ കരുണാകരൻ സ്ഥാനമേൽക്കും. ബർമ്മിംഗ്ഹാം കുടുംബ യൂണിറ്റ് അംഗമാണ് ഇദ്ദേഹം. ഓക്സ്ഫോർഡ് കുടുംബ യൂണിറ്റ് അംഗം രസികുമാർ ട്രഷററാകും. ഗ്ലൗസസ്റ്റർ/ചെൽട്ടണ്‍ഹാം യൂണിറ്റിൽ നിന്നുമുള്ള ദിനേശ് വെള്ളാപ്പള്ളി കുടുംബ യൂണിറ്റ് കണ്‍വീനർ/പിആർഒ സ്ഥാനങ്ങൾ കൈയാളും.ആഷ്ന അൻപു(വനിതാ കണ്‍വീനർ)ബർമിങ്ഹാം യൂണിറ്റ്.ഡയറക്ടർ ബോർഡ് അംഗങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാനും ജനറൽ ബോഡി തീരുമാനമെടുത്തു. ഇതുവരെ 16 അംഗങ്ങളായിരുന്നു ബോർഡിൽ ഉണ്ടായിരുന്നത്.
കാലം ഏതായാലും ജീവിതം മികച്ചതാക്കാൻ, സമാധാനം നിറഞ്ഞതാക്കാൻ ഗുരുദേവ ദർശനങ്ങൾ പ്രയോജനം ചെയ്യുമെന്നുള്ള അടിയുറച്ച വിശ്വാസമാണ് സേവനം യുകെയുടെ ആധാരശില. രാജ്യത്തിന്റെ അതിർവരന്പുകൾ കടന്നും ഗുരുദേവന്റെ ആശയങ്ങൾ ലോകന·യ്ക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്ന് പുതിയ ഭാരവാഹികൾ പ്രഖ്യാപിച്ചു.