ഫാ. ടോം ഉഴുന്നാലിലിന് സ്വീകരണം 22 ന്
10:00 PM Oct 18, 2017 | Deepika.com
ബംഗളൂരു: ഭീകരരുടെ തടവിൽ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിന് 22ന് ധർമാരാം സെൻറ് തോമസ് ഫൊറോനയിൽ സ്വീകരണം നല്കും. രാവിലെ ഒന്പതിന് നടക്കുന്ന കൃതജ്ഞതാബലിയിൽ ഫാ. ടോം മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലിക്കു ശേഷം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ അദ്ദേഹത്തിന് ആശംസകൾ നേരും. തുടർന്ന് മതബോധന വിദ്യാർഥികളുമായി ഫാ. ടോം സംവദിക്കുമെന്ന് വികാരി ഫാ. സിറിയക് മഠത്തിൽ അറിയിച്ചു.