റോം: മുട്ടുചിറ വാലാചിറ മഠത്തിക്കുന്നേൽ ബേബി കുര്യന്റെ മകൻ നിധിൻ കുര്യൻ(24) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഒക്ടോബർ 17ന് രാവിലെയായിരുന്നു അന്ത്യം. റോമിലെ പോളിക്ലിനിക്കിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
രാവിലെ ഉണരാതിരുന്ന നിഥിനെ അമ്മ വന്നുവിളിച്ചുണർത്തുന്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. തലേദിവസം അത്താഴം കഴിഞ്ഞു ആഹ്ലാദത്തോടെ കിടന്നുറങ്ങിയ നിഥിന്റെ മരണം പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തി.
രണ്ടു വർഷം മുന്പാണ് നിഥിൻ ഇറ്റലിയിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ഒപ്പം റോമിൽ എത്തിയത്. നിഥിന്റെ പതാവ് വാലാച്ചിറ മഠത്തിക്കുന്നേൽ ബേബി മല്യാന ഇടവകയുടെ പ്രസിഡന്റ് ആണ്. അമ്മ കടുത്തുരുത്തി തിരുവന്പാടി നീഴൂർ മേലേകുന്നേൽ വത്സമ്മ. സഹോദരി നിമ്മി കുര്യൻ കാനഡയിലാണ്.
ഇറ്റലിയിലെ മലയാളി സംഘടനകൾ അനുശോചിച്ചു.