ഈസ്റ്റ് ഹാം: ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും ഒക്ടോബർ 29ന് ഈസ്റ്റ് ഹാമിൽ ഉദയ റെസ്റ്റോറന്റിൽ പാർട്ടി ഹാളിൽ നടത്തപ്പെടുന്നു. വൈകുന്നേരം 6നു സാഹിത്യവേദി ജനറൽ കണ്‍വീനർ റെജി നന്തികാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരളത്തിൽ വയനാട്ടിലെ ആദിവാസി ഉൗരുകളിൽ കാര്യണ്യ പ്രവർത്തനങ്ങൾ നടത്തിയ അനുഭവങ്ങൾ ചാരിറ്റി വിഭാഗം കണ്‍വീനർ ടോണി ചെറിയാനും ട്രഷറർ ഷാജൻ ജോസഫും പങ്കുവയ്ക്കും.
ആദിവാസി ഉൗരുകളിൽ കുട്ടികൾ വിദ്യാഭാസ രംഗത്ത് നേരിടുന്ന പ്രശനങ്ങളെക്കുറിച്ചു ടോണി ചെറിയാൻ വിശദമായി സംസാരിക്കുകയും ആ വിഷയത്തിൽ ചർച്ചയും നടക്കും.
തുടർന്ന് കലാവിഭാഗം കണ്‍വീനർ ജെയ്സണ്‍ ജോർജ് ന്ധലണ്ടൻ മലയാള സാഹിത്യവേദിക്കു
യുകെയിലെ കലാസാഹിത്യ രംഗത്ത് എപ്രകാരം ശക്തമായി ഇടപെടുവാൻ സാധിക്കുംന്ധ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടർന്ന് വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സാഹിത്യ സല്ലാപത്തിലും സായാഹ്നവിരുന്നിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:07852437505/ 07584074707