മാഡ്രിഡ്: കാറ്റലൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു നേതൃത്വം നൽകുന്ന രണ്ടു പ്രമുഖരെ സ്പാനിഷ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
കാറ്റലൻ നാഷണൽ അസംബ്ലി മേധാവി യോർജി സാഞ്ചസ്, ഒമ്നിയം കൾച്ചറൽ നേതാവ് യോർജി കിക്സാർട്ട് എന്നിവരെയാണ് ജാമ്യം നിഷേധിച്ച് ജയിലിലടച്ചിരിക്കുന്നത്. വിഘടനവാദ പ്രവർത്തനമാണ് ഇവർക്കു മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ഒക്റ്റോബർ ഒന്നിന് കാറ്റലോണിയയിൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള ജനഹിത പരിശോധന സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചവരാണ് ഇരുവരും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ