റോം: ക്നാനായ യുവജന സംഘനയായ കെസിവൈഎൽ ഇറ്റലി റീജണ്‍ അംഗങ്ങൾ ആർച്ച് ബിഷപ്പ് മാർ കുരിയൻ വയലിങ്കൽ പിതാവിന് കെസിവൈഎൽ ഇറ്റലി റീജിയണ്‍ ചാപ്ലിൻ ഫാ. പ്രിൻസ് മുളകുമറ്റത്തിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 16 തിങ്കളാഴ്ച റോമിലെ ഫ്യൂമിച്ചിനോ എയർപോർട്ടിൽ സ്വീകരണം നൽകി. കെസിവൈഎൽ ഇറ്റലി റീജിയണ്‍ പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ കോനേത്ത്, സെക്രട്ടറി ബിൻറ്റൊ രാജു പടിഞ്ഞാറേക്കുടിലിൽ, ട്രഷർ സ്റ്റെവിന്‍ ബാബു കല്ലടയിൽ, എക്സിക്യൂട്ടീവ് മെന്പർ ലിൻസണ് ബേബി വള്ളിപ്പറന്പിൽ, മുൻ റീജിയണ്‍ പ്രസിഡന്റ് സിജോ ജോസ് ഇടച്ചേരിൽ എന്നിവർ സന്നിഹിതരായിരുന്നു.