ബംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ സ്ലൊവാക് റിപ്പബ്ലിക് ബംഗളൂരുവിൽ കോണ്‍സൽ ഓഫീസ് തുറന്നു. ബംഗളൂരു ഹൊസൂർ മെയിൻ റോഡിലെ ലാംഗ് ഫോർഡ് ടൗണിലാണ് ഓഫീസ്. പ്രമുഖ നിർമാണ കന്പനിയായ കോണ്‍ഫിഡൻറ് ഗ്രൂപ്പിൻറെ സ്ഥാപകനും ചെയർമാനുമായ ഡോ. റോയ് സി.ജെ.യാണ് കോണ്‍സുലേറ്റിൻറെ ഓണററി കോണ്‍സൽ. പുതിയ ഓഫീസിൻറെ ഉദ്ഘാടനം കഴിഞ്ഞദിവസം കർണാടക ആഭ്യന്തരമന്ത്രി ആർ. രാമലിംഗ റെഡ്ഡി നിർവഹിച്ചു. ചടങ്ങിൽ സ്ലൊവാക് റിപ്പബ്ലിക് വിദേശകാര്യസെക്രട്ടറി ലൂക്കാസ് പാരിസെക്, ഇന്ത്യയിലെ സ്ലൊവാക് അംബാസിഡർ സിഗ്മണ്ട് ബെർടോക്, എൻ.എ. ഹാരിസ് എംഎൽഎ എന്നിവർ സന്നിഹിതരായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പുതിയ കോണ്‍സൽ ഓഫീസ് വഴി സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച സിഗ്മണ്ട് ബെർടോക് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കാൻ തന്നാലാവത് ശ്രമിക്കുമെന്ന് ചടങ്ങിൽ സംസാരിക്കവെ ഓണററി കോണ്‍സൽ ഡോ. റോയ് സി.ജെ. പറഞ്ഞു. പ്രതിരോധം, കൃഷി, സൗരോർജം, വാഹനവിപണി തുടങ്ങി നിരവധി വ്യത്യസ്ത മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാരബന്ധം ശക്തമാക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള, കർണാടക സംസ്ഥാനങ്ങളുടെ ചുമതലയാണ് ബംഗളൂരുവിലെ ഓഫീസിനുള്ളത്. ഓണററി കോണ്സലായുള്ള മലയാളിയായ ഡോ. റോയിയുടെ നിയമനം കേരളത്തിന് അഭിമാനം പകരുന്നതാണ്. കേന്ദ്രസർക്കാരിൻറെ അംഗീകാരത്തോടെ സ്ലൊവാക് സർക്കാരാണ് നിയമനം നടത്തിയത്. No.6, lang ford town, Hosur Main Road, Bangalore- 560025 എന്നതാണ് കോണ്‍സൽ ഓഫീസിൻറെ വിലാസം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9480313890.
സ്ലൊവാക് റിപ്പബ്ലിക് കോണ്‍സുലേറ്റ് ഓഫീസ് ബംഗളൂരുവിൽ
09:11 PM Oct 17, 2017 | Deepika.com