ബെർലിൻ: യൂറോപ്പിലിത് യുവനേതാക്കളുടെ കാലം. 39 വയസുള്ള ഇമ്മാനുവൽ മാക്രോണ് ഫ്രഞ്ച് പ്രസിഡന്റായതിനു പിന്നാലെ, 31 വയസുള്ള സെബാസ്റ്റ്യൻ കുർസ് ഓസ്ട്രിയൻ ചാൻസലറാകാൻ പോകുന്നു.
തെരഞ്ഞെടുപ്പിനു മുൻപ് യൂറോപ്പിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിദേശകാര്യ മന്ത്രിയായിരുന്നു കുർസ്. 27ാം വയസിലാണ് വിദേശകാര്യ മന്ത്രിയായത്്. കഴിഞ്ഞ മേയിലാണ് പീപ്പിൾസ് പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒവിപി പാർട്ടി 31.5 ശതമാനം വോട്ട് നേടി. സോഷ്യൽ ഡെമോക്രാറ്റുകളോ തീവ്രവലതുപക്ഷക്കാരായ ഫ്രീഡം പാർട്ടി രണ്ടാം സ്ഥാനത്തുണ്ട്. മുന്നണി സർക്കാരിന് കുർസ് നേതൃത്വം നൽകാനാണ് സാധ്യത. എസ്പിഒ പാർട്ടിയുമായും ബന്ധം വിഛേദിച്ച് പുതിയകൂട്ടുമുന്നണി രൂപീകരിച്ച് ഭരിയ്ക്കാനാണ് കുർസിന്റെ ആഗ്രഹം.
മുൻപ് വിദേശികൾക്കെതിരെ ആഞ്ഞടിച്ച മണ്മറഞ്ഞ ഹൈഡറിന്റെ പാത പിന്തുടരാൻ ആഗ്രഹിയ്ക്കുന്ന കുർസ് കുടിയേറ്റക്കാരെ പുറത്താക്കാനുള്ള തന്ത്രം മെനഞ്ഞുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ. അതുതന്നെയുമല്ല യൂറോപ്യൻ യൂണിയനിൽ നിന്നും ഓസ്ട്രിയ പുറത്തുവരണമെന്നും കുർസിന് ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ കുർസിന്റെ ഭാവിഭരണം വിദേശികൾക്കു മാത്രമല്ല യൂറോപ്യൻ യൂണിയനും ഇതിനോടകം ഭയപ്പാടോടെയാണ് നോക്കുന്നത്.
മുപ്പതു വർഷത്തോളം രാജ്യം ഭരിച്ച പീപ്പിൾസ് പാർട്ടിയെ റീബ്രാൻഡ് ചെയ്ത് ന്യൂ പീപ്പിൾസ് പാർട്ടിയായാണ് കുർസ് തെരഞ്ഞെടുപ്പിന് ഒരുക്കിയത്. 8,7 മില്യനാണ് ഓസ്ട്രിയിലെ ജനസംഖ്യ. ഭാഷ ജർമൻ. നിലവിലെ ചാൻസലർ ക്രിസ്റ്റ്യാൻ കേണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ