ലണ്ടൻ: യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ യുക്മ അംഗത്വം നേടിയതിനു ശേഷം ആദ്യമായി കലാമേളയിൽ പങ്കെടുക്കുന്ന എച്ച്എംഎ ഹേവാർഡ്സ് ഹീത്ത് (79 പോയിന്റ്) റീജിയണൽ ചാന്പ്യന്മാരായി. കഴിഞ്ഞ 6 വർഷമായി റീജിയണൽ ചാന്പ്യന്മാരായി നിറഞ്ഞു നിന്നിരുന്ന ഡികെസി ഡോർസെറ്റ് (68 പോയിന്റ്) രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യമായി കലാമേളയിൽ പങ്കെടുത്ത കെസിഡബ്ല്യുഎ ക്രോയിഡോണ്‍ (54 പോയിന്റ്) മൂന്നാം സ്ഥാനം നേടി. കലാതിലകമായി ഷാരോണ്‍ ജെയിംസ് (ഡികെസി ഡോർസെറ്റ്) കലാപ്രതിഭയായി സെലസ്റ്റ്യൻ സിബി (എച്ച്എംഎ ഹേവാർഡ്സ് ഹീത്ത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
രാവിലെ യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് കലാമേള ഒൗപചാരികമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. റീജണൽ പ്രസിഡന്റ് ലാലു ആന്റണി അധ്യക്ഷനായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് ആമുഖപ്രഭാഷണം നടത്തി. ദേശീയ കലാമേള ജനറൽ കണ്‍വീനർ ഓസ്റ്റിൻ അഗസ്റ്റിൻ വിശിഷ്ടാതിഥിയായിരുന്നു. റീജണൽ സെക്രട്ടറി അജിത് കുമാർ സ്വാഗതവും ട്രഷറർ അനിൽ പാലൂത്താനം നന്ദിയും രേഖപ്പെടുത്തി. യുക്മ മുൻ ദേശീയ ഭാരവാഹികളായ ബാലസജീവ് കുമാർ, ഷാജി തോമസ്, ടിറ്റോ തോമസ്, ബോട്ട് റേസ് ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനു ഹോർഷാമിലെ പ്രശസ്ത ഗായകൻ ജോണ്സൻ ജോണ്‍ പ്രാർത്ഥന ഗാനാലാപനത്തിനു ശേഷം രംഗപൂജ അരങ്ങേറി.
റീജണിലെ ആകെയുള്ള 21 അംഗ അസോസിയേഷനുകളിൽ നിന്നും മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് എൻട്രി ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടമാണ് ഒട്ടുമിക്ക ഇനങ്ങളിലും അരങ്ങേറിയത്. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ പങ്കെടുത്തവരിൽ 15 അസോസിയേഷനുകൾക്കും ഏതെങ്കിലും ഒരു സമ്മാനമെങ്കിലും നേടുവാൻ കഴിഞ്ഞു. എല്ലാ വിജയികളും കൂടി ആകെ സ്ക്കോർ ചെയ്തിരിക്കുന്നത് 403 പോയിന്റാണ്. വിജയം നേടിയ അസോസിയേഷനുകൾക്ക് പ്രത്യേക മേൽകൈ അവകാശപ്പെടാനാവാത്ത വിധമാണ് പോയിന്റ് നില നിൽക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എല്ലാ ഇനങ്ങളിലും തന്നെ നടന്നത്.
യുക്മ അംഗത്വം നേടിയതിനു ശേഷം ആദ്യമായി കലാമേളയിൽ പങ്കെടുക്കുന്ന എച്ച്.എം.എ ഹേവാർഡ്സ് ഹീത്ത് (79 പോയിന്റ്) റീജിയണൽ ചാന്പ്യന്മാരായി പ്രൈം കെയർ എവർ റോളിംഗ് ട്രോഫിയിൽ മുത്തമിട്ടത്. റീജണൽ കലാമേളയിൽ ഡബിൾ ഹാട്രിക്ക് വിജയം സ്വന്തമാക്കി നിറഞ്ഞു നിന്നിരുന്ന ഡികെസി ഡോർസെറ്റ് (68 പോയിന്റ്) രണ്ടാം സ്ഥാനമായെങ്കിലും കലാതിലകപ്പട്ടം ഉൾപ്പെടെ നേടി തങ്ങളുടെ കരുത്ത് തെളിയിച്ചു. ആദ്യമായി കലാമേളയിൽ പങ്കെടുത്ത കെസിഡബ്ല്യുഎ ക്രോയിഡോണ്‍ (54 പോയിന്റ്) മൂന്നാം സ്ഥാനം നേടി തങ്ങളുടെ യുക്മയിലേയ്ക്കുള്ള എൻട്രി ഗംഭീരമാക്കി. മലയാളി അസോസിയേഷൻ പോർട്ട്സ്മൗത്ത് (45 പോയിന്റ്), ആതിഥേയരായ റിഥം ഹോർഷം (37 പോയിന്റ്) കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ് ആയ വോക്കിങ് മലയാളി അസോസിയേഷൻ (28 പോയിന്റ്), ഹേവാർഡ്സ് എച്ച്.യു.എം.സി.എ (28 പോയിന്റ്) എന്നിവരും വാശിയേറിയ പോരാട്ടമാണ് കാഴ്ച്ചവച്ചത്. സംഗീത ഓഫ് യു.കെ (15 പോയിന്റ്), ബ്രിട്ടീഷ് കേരളൈറ്റ്സ് (15 പോയിന്റ്), സീമ ഈസ്റ്റ്ബോണ്‍(13 പോയിന്റ്) എന്നീ അസോസിയേഷനുകളും ശക്തമായ സാന്നിധ്യമായി. കാന്റർബറി കേരളൈറ്റ്സ് (8 പോയിന്റ്), സഹൃദയ ടണ്‍ബ്രിഡ്ജ് (7 പോയിന്റ്), സ്ലോ മലയാളീസ് (3 പോയിന്റ്), ഡബ്ല്യു.എം.സി.എ വോക്കിങ് (2 പോയിന്റ്), സൗത്താംപ്ടണ്‍ മലയാളി അസോസിയേഷൻ (1 പോയിന്റ്) എന്നിവരും സാന്നിധ്യമറിയിച്ചു. എൻട്രി ഉണ്ടായിരുന്ന 21 അസോസിയേഷനുകളിൽ 15ഉം പോയിന്റ് നേടിയത് മത്സരങ്ങളിൽ സൗത്ത് ഈസ്റ്റ് റീജിയണിൽ ഏകപക്ഷീയമായി ഏതെങ്കിലും ഒരു അസോസിയേഷന് വിജയിക്കാനാവില്ലെന്ന് തെളിയിച്ചു.
കലാതിലകമായി ഷാരോണ്‍ ജെയിംസ് (ഡി.കെ.സി ഡോർസെറ്റ്) കലാപ്രതിഭയായി സെലസ്റ്റ്യൻ സിബി (എച്ച്.എം.എ ഹേവാർഡ്സ് ഹീത്ത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.