ബെർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ സ്വവർണ താളുകളിൽ രചിക്കപ്പെടുന്ന അഭിമാന മുഹൂർത്തം യുകെയിലെ എല്ലാ ക്നാനായ വനിതകളെയും ചേർത്തിണക്കി യുണിറ്റ് തലത്തിൽ ഒരുവർഷത്തിലധികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്നാനായ വിമൻസ് ഫോറത്തിന് ദേശീയ തലത്തിൽ കേന്ദ്ര കമ്മിറ്റി രൂപീകൃതമായി. പ്രഥമ ക്നാനായ വിമൻസ് ഫോറം ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് മുൻ യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലിയുടെ പത്നി ടെസി ബെന്നി മാവേലിയാണ്. ബെർമിംഗ്ഹാം യുണിറ്റംഗമാണ്.
ജനറൽ സെക്രട്ടറിയായി ഹംബർസൈഡ് യൂണിറ്റിലെ ലിനുമോൾ ചാക്കോ മൂശാരിപറന്പിലും ട്രഷററായി ഹംബർസൈഡ് യൂണിറ്റിലെ മോളമ്മ ചെറിയാൻ മഴുവൻചേരിയിലിനെയും തെരഞ്ഞെടുത്തു.വൈസ് ചെയർപേഴ്സണായി ബ്രാഹ്വകർ കാർഡിഫ് ആൻഡ് ന്യൂപോർട്ട് യൂണിറ്റിലെ മിനു തോമസ് പന്നിവേലിയും ജോയിന്റ് സെക്രട്ടറിയായി വൂസ്റ്റർ യൂണിറ്റിലെ മിനി ബെന്നി ആശാരിപറന്പിലും ജോയിന്റ് ട്രഷററായി ജെസി ബൈജു ചൂരവേലിൽ കുടിലിനെയും തെരഞ്ഞെടുത്തു.
യുകെകെസിഎ ആസ്ഥാനമന്ദിരത്തിലായിരുന്നു വിമൻസ് ഫോറം സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രഥമ വനിതാ ഫോറം കമ്മിറ്റിയ്ക്ക് എല്ലാവിധ ആശംസകളും യുകെകെസിഎ സെൻട്രൽ കമ്മിറ്റിയും നാഷണൽ കൗണ്‍സിലും നേർന്നു.
റിപ്പോർട്ട്: പുത്തൻകുളം ജോസ്