+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാന്തോക്ലാസിന്‍റേതെന്ന് കരുതുന്ന കല്ലറ തുർക്കിയിൽ കണ്ടെത്തി

ഫ്രാങ്ക്ഫർട്ട്അങ്കാറ: ക്രിസ്മസ് അപ്പൂപ്പനായി കുട്ടികളുടെ മുന്നിലെത്തുന്ന സാന്തേോക്ലാസിന്‍റേതെന്നു കരുതുന്ന ശവക്കല്ലറ തുർക്കിയിൽ കണ്ടെത്തി. തുർക്കിയി.ലെ ദക്ഷിണ അൻറാലാ മേഖലയിലെ സെൻറ് നികോളാസ് ചർച്ചിൽ
സാന്തോക്ലാസിന്‍റേതെന്ന് കരുതുന്ന കല്ലറ തുർക്കിയിൽ കണ്ടെത്തി
ഫ്രാങ്ക്ഫർട്ട്-അങ്കാറ: ക്രിസ്മസ് അപ്പൂപ്പനായി കുട്ടികളുടെ മുന്നിലെത്തുന്ന സാന്തേോക്ലാസിന്‍റേതെന്നു കരുതുന്ന ശവക്കല്ലറ തുർക്കിയിൽ കണ്ടെത്തി. തുർക്കിയി.ലെ ദക്ഷിണ അൻറാലാ മേഖലയിലെ സെൻറ് നികോളാസ് ചർച്ചിൽ ഗവേഷകർ നടത്തിയ ജിയോഫിസിക്കൽ സർവേയിൽ ആണ് ഇത് കണ്ടെ ത്തിയത്.
തറക്കടിയിൽ ആർക്കും തൊടാനാവാത്തവിധത്തിൽ രഹസ്യമായാണ് ഇത് സ്ഥിതിചെയ്യുന്നത്. സാന്തോക്ലാസ് എന്ന പേരിൽ അറിയപ്പെടുന്ന സെന്‍റ് നികോളാസെിൻറ ഭൗതികദേഹം ഇതിൽ അടക്കം ചെയ്തതായി കരുതുന്നു. ഒന്പതാം വയസിൽ വൈദികനായ നികോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റുവെന്നും എഡി 343ാം വർഷം മരിച്ചുവെന്നും കരുതപ്പെടുന്നു.

ക്രിസ്തുമത വിശ്വാസികൾക്കിടയിൽ സെന്‍റ് നികോളാസിനു വൻ സ്ഥാനമാണുള്ളത്. മതത്തിലെ വിവിധ ധാരകൾക്കിടയിൽപോലും നികോളാസ് സർവസമ്മതനാണ്. ഉദാരമതനും സമ്മാനങ്ങൾ നൽകാനുള്ള മനസ്സുമാണ് ഇദ്ദേഹത്തെ ക്രിസ്മസ് അപ്പൂപ്പൻ എന്ന സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാൻ വിശ്വസികളെ പ്രേരിപ്പിച്ചത്. അമേരിക്കയിലേക്ക് കുടിയേറിയ ഡച്ചുകാരിലൂടെയാവാം സാന്തക്ലോസിന് ക്രിസ്മസ് അപ്പൂപ്പെൻറ രൂപം വന്നുചേർന്നതെന്നും കരുതപ്പെടുന്നു. യൂറോപ്യൻ മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചു. ഈ വർഷം ക്രിസ്മസ് സമയത്ത് യൂറോപ്പിൽ നിന്നും കുട്ടികളടക്കം ഒരു വലിയ ടൂറിസ്റ്റ് പ്രവാഹം തുർക്കിയിലെ ദക്ഷിണ അൻറാലാ മേഖലയിലെ സെൻറ് നിക്കോളാസ് ചർച്ചിലേക്ക് പ്രതീക്ഷിക്കുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍