ബംഗളൂരു: നിർമാണത്തൊഴിലാളികളുടെ കുട്ടികൾക്കായി ഡേകെയർ സെൻററുകൾ ഏറ്റെടുത്ത് പിഎൻബി ഹൗസിംഗ് ഫിനാൻസ്. മൊബൈൽ ക്രച്ചസിന്റെ സഹായത്തോടെ ഏഴു ഡേ കെയർ സെന്ററുകളാണ് ആരംഭിച്ചിരിക്കുന്നത്. ടാറ്റ അക്വില ഹൈറ്റ്സ്, പ്രസ്റ്റീജ് ഫാൽക്കണ്‍ സിറ്റി, പ്രസ്റ്റീജ് ഫേണ്‍ ഗാലക്സി, ഹോംബേൽ കണ്‍സ്ട്രക്ഷൻസ്, സണ്‍സിറ്റി, ആർഎംഎസ് എക്കോ വേൾഡ്, കീർത്തി റോയൽ പാംസ് എന്നിവയുടെ കെട്ടിടനിർമാണസ്ഥലങ്ങളിലാണ് സെന്ററുകൾ സ്ഥാപിച്ചത്.
ഈമാസം 12, 13 തീയതികളിൽ പിഎൻബി ഹൗസിംഗ് ടീം അംഗങ്ങൾ ഡേ കെയർ സെൻററുകൾ സന്ദർശിക്കുകയും തൊഴിലാളികൾക്കും കുട്ടികൾക്കുമൊപ്പം ദീപാവലി ആഘോഷം നടത്തുകയും ചെയ്തു.
നിർമാണത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഡേ കെയർ സെൻററുകളെന്ന് ബിഎൻബി ഹൗസിംഗ് മാനേജിംഗ് ഡയറക്ടർ, സഞ്ജയ് ഗുപ്ത, മൊബൈൽ ക്രച്ചസ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത്ര മിശ്ര എന്നിവർ പറഞ്ഞു.
തൊഴിലാളികളുടെ കുട്ടികൾക്ക് ഡേകെയർ സെൻററുകളുമായി പിഎൻബി ഹൗസിംഗ്
04:10 PM Oct 16, 2017 | Deepika.com