+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം: റീജണൽ ഇലക്ഷൻ പൂർത്തിയായി; രൂപതാതല തെരഞ്ഞെടുപ്പ് 12-ന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വനിതാഫോറത്തിന്‍റെ റീജണൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. രൂപതയുടെ എട്ടു റീജണ്‍ കേന്ദ്രങ്ങളിൽ വച്ചു നടന്ന തെരഞ്ഞെടുപ്പിൽ രൂപതാധ്യക്ഷൻ മാർ ജോസഫ്
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം: റീജണൽ ഇലക്ഷൻ പൂർത്തിയായി; രൂപതാതല തെരഞ്ഞെടുപ്പ് 12-ന്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വനിതാഫോറത്തിന്‍റെ റീജണൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. രൂപതയുടെ എട്ടു റീജണ്‍ കേന്ദ്രങ്ങളിൽ വച്ചു നടന്ന തെരഞ്ഞെടുപ്പിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, രൂപതാ വിമൻസ് ഫോറം ആനിമേറ്റർ റവ. സി. മേരി ആൻ മാധവത്ത് സിഎംസി, അതാതു റീജനുകളുടെ ഡയറക്ടർമാർ, റവ.ഫാ. ഫാൻസ്വാ പത്തിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഓരോ റീജിയനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരം ചുവടെ:

ഗ്ലാസ്ഗോ: ഷിനി ബാബു (പ്രസി), അൻസാ പ്രോത്താസാസ് (വൈ. പ്രസി), ടെസ് ജോണി (സെക്ര), സിവി സിജു (ജോ. സെക്ര), ഡാനി ജോസി (ട്രഷ).

ലണ്ടൻ: ഡെയ്സി ജയിംസ് (പ്രസി), അൽഫോൻസാ ജോസ് (വൈ. പ്രസി), ജെസി റോയ് (സെക്ര), ജെയ്റ്റി റജി (ജോ. ട്രഷ), ആലീസ് ബാബു (ട്രഷ).

മാഞ്ചസ്റ്റർ: ടെസ്മോൾ അനിൽ (പ്രസി), പുഷ്പമ്മ ജയിംസ് (വൈ. പ്രസി), പ്രീതാ മിന്േ‍റാ (സെക്ര), ലില്ലിക്കുട്ടി തോമസ് (ജോ. സെക്ര), മിനി ജേക്കബ് (ട്രഷ).

പ്രസ്റ്റണ്‍: ജോളി മാത്യു (പ്രസി), റെജി സെബാസ്റ്റ്യൻ (വൈ. പ്രസി), ലിസി സിബി (സെക്ര), ബീന ജോസ് (ജോ. സെക്ര), സിനി ജേക്കബ് (ട്രഷ).

സൗത്താംപ്ടണ്‍: സിസി സക്കറിയാസ് (പ്രസി), ഷൈനി മാത്യു (വൈ. പ്രസി), ഷൈനി മാത്യു (വൈ. പ്രസി), ബീനാ വിൽസണ്‍ (സെക്ര), അനി ബിജു ഫിലിപ്പ് (ജോ. സെക്ര), രാജം ജോർജ് (ട്രഷ).

കവൻട്രി: ബെറ്റി ലാൽ (പ്രസി), റ്റാൻസി പാലാട്ടി (വൈ. പ്രസി), വൽസാ ജോയ് (സെക്ര), സീനിയാ ബോസ്കോ (ജോ. സെക്ര), ജോഫ്സി ജോസഫ് (ട്രഷ).

കേംബ്രിഡ്ജ്: ഓമന ജോസ് (പ്രസി), സാജി വിക്ടർ (വൈ. പ്രസി), ജയമോൾ കുഞ്ഞുമോൻ (സെക്ര), സിമി ജോണ്‍ (ജോ. സെക്ര), സിയോണി ജോസ് (ട്രഷ).

ബ്രിസ്റ്റോൾ- കാർഡിഫ്: മിനി സ്കറിയ (പ്രസി), ഷീജാ വിജു മൂലൻ (വൈ പ്രസി), സോണിയാ ജോണി (സെക്ര), ലിൻസമ്മ (ജോ. സെക്ര), ലിസി അഗസ്റ്റിൻ (ട്രഷ).

വിമൻസ് ഫോറത്തിന്‍റെ രൂപതാതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ 12-നു St. Gerards Catholic Church, 2 Renfrew Square, Castle Vale, Birmingham, B356 JT-ൽ വച്ചു നടക്കും. ഓരോ റീജനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ത്രീ പ്രതിനിധികളും ഇലക്ഷനിൽ പങ്കെടുക്കണമെന്നു രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ ദീർഘവീക്ഷണവും, ആനിമേറ്റർ റവ. സി. മേരി ആൻ മാധവത്ത് നൽകുന്ന നേതൃത്വവും റീജണൽ ഡയറക്ടർമാരുടെ പ്രോത്സാഹനവും രൂപതയുടെ പ്രവർത്തനങ്ങളുടെ ആദ്യവർഷം തന്നെ ഇത്തരമൊരു നിർണായക ചുവടുവയ്പിനു കളമൊരുക്കി.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്