+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ റീജൻ ബൈബിൾ കലോത്സവം ഒക്ടോബർ 22-ന്

സ്കന്ദോർഫ്: ഗ്രേറ്റ് ബ്രിട്ടൻ ബൈബിൾ കലോത്സവത്തിന്‍റെ റീജൻ തലത്തിലുള്ള മത്സരങ്ങൾ പുരോഗമിക്കവെ മാഞ്ചസ്റ്റർ റീജണിലെ ബൈബിൾ കലോത്സവം ഒക്ടോബർ 22നു ഞായറാഴ്ച രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറു വരെ കിംബർളി
മാഞ്ചസ്റ്റർ റീജൻ ബൈബിൾ കലോത്സവം ഒക്ടോബർ 22-ന്
സ്കന്ദോർഫ്: ഗ്രേറ്റ് ബ്രിട്ടൻ ബൈബിൾ കലോത്സവത്തിന്‍റെ റീജൻ തലത്തിലുള്ള മത്സരങ്ങൾ പുരോഗമിക്കവെ മാഞ്ചസ്റ്റർ റീജണിലെ ബൈബിൾ കലോത്സവം ഒക്ടോബർ 22-നു ഞായറാഴ്ച രാവിലെ ഒന്പതു മുതൽ വൈകിട്ട് ആറു വരെ കിംബർളി പെർഫോമിംഗ് ആർട്സ് സെന്‍ററിൽ (Kimberly Perfoming Arts Centre South Leys Campus, 99, Enderby Road, Scunthorpe, DN17 2JL) വച്ചു നടക്കും.

രാവിലെ ഒന്പതിനു വി. കുർബാനയോടെ ആരംഭിക്കും. തുടർന്നു ആഘോഷപൂർവമായ ബൈബിൾ പ്രതിഷ്ഠയും അതിനുശേഷം നാലു വിശുദ്ധരുടെ പേരുകളായി തിരിച്ചിട്ടുള്ള നാലു സ്റ്റേജുകളിൽ പരിപാടികൾ ആരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. മിതമായ നിരക്കിൽ ഉച്ചഭക്ഷണം സംഘാടകരായ സ്കന്ദോർഫ് വിശ്വാസി സമൂഹം ഒരുക്കുന്നുണ്ട്.

വൈകിട്ട് ആറോടുകൂടി നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: ജിമ്മിച്ചൻ ജോർജ് (07402 157888), ഡൊമിനിക് സെബാസ്റ്റ്യൻ (07830 205860).

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്