+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലങ്കര കത്തോലിക്കാ സഭയുടെ റീജണ്‍ ബൈബിൾ കലോത്സവം

ലണ്ടൻ: വളർന്നുവരുന്ന കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ലണ്ടനിൽ സംഘടിപ്പിച്ചുവരുന്ന വിശ്വാസ പരിശീലന ദിനാചരണവും ബൈബിൾ കലോത്സവവും അവിസ്മരണീയമായി. ലണ്ടൻ ഭാഗത്തുള്ള ആറു മിഷൻ കേന്ദ്രങ്ങളുടെ കൂടിവരവ
മലങ്കര കത്തോലിക്കാ സഭയുടെ റീജണ്‍ ബൈബിൾ കലോത്സവം
ലണ്ടൻ: വളർന്നുവരുന്ന കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ലണ്ടനിൽ സംഘടിപ്പിച്ചുവരുന്ന വിശ്വാസ പരിശീലന ദിനാചരണവും ബൈബിൾ കലോത്സവവും അവിസ്മരണീയമായി.

ലണ്ടൻ ഭാഗത്തുള്ള ആറു മിഷൻ കേന്ദ്രങ്ങളുടെ കൂടിവരവാണ് ലണ്ടനിൽ ക്രമീകരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തു. നാഷണൽ കൗണ്‍സിൽ പ്രതിനിധി ബെന്നി സൗത്താംപ്ടണ്‍, വിശ്വാസ പരിശീലന കോഓർഡിനേറ്റർമാരായ ജോബിൻ, ജെറി എന്നിവർ സംസാരിച്ചു.

മാതാപിതാക്കൾക്കായി സംഘടിപ്പിച്ച സെമിനാറിൽ വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന് വിഷയം പഠന വിധേയമാക്കി. ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, സൗത്താംപ്ടണ്‍, ക്രോയിഡോണ്‍, ലൂട്ടൻ, ആഷ്ഫോർഡ് എന്നീ മിഷനുകളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജിസിസി പരീക്ഷയിൽ ഉന്നത വിജയം നേടിയ സെറഫി സുനിൽ, ജൂഡിൻ സെബാസ്റ്റ്യൻ, ഏയ്ഞ്ചൽ പ്രകാശ്, ലിയ ഷീൻ എന്നിവരെയും സണ്‍ഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവരെയും വിശ്വാസ പരിശീലനരംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിക്കുന്ന മതാധ്യാപകരേയും ചടങ്ങിൽ ആദരിച്ചു.

ബൈബിൾ കലോത്സവത്തിന് ജോബിന്‍റെ നേതൃത്വത്തിലുള്ള കോഓർഡിനേറ്റർ കമ്മിറ്റിയും സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ മിഷനും നേതൃത്വം നൽകി.