+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹോളിവീൻ’ ആഘോഷങ്ങൾ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ

ബെർമിംഗ്ഹാം: കുട്ടികളിലൂടെ യൂറോപ്യൻ നവസുവിശേഷവത്കരണത്തിനായി ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പിന്‍റെ ഹോളിവീൻ ആഘോഷങ്ങൾക്ക് രണ്ടാം ശനിയാഴ്ച്ച കണ്‍വൻഷനിൽ തുടക്കമാകും.യൂറോപ്പിൽ ക
ബെർമിംഗ്ഹാം: കുട്ടികളിലൂടെ യൂറോപ്യൻ നവസുവിശേഷവത്കരണത്തിനായി ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പിന്‍റെ ഹോളിവീൻ ആഘോഷങ്ങൾക്ക് രണ്ടാം ശനിയാഴ്ച്ച കണ്‍വൻഷനിൽ തുടക്കമാകും.

യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്‍റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്‍റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് കണ്‍വെൻഷനിൽ ഹോളിവീൻ ആഘോഷങ്ങൾക്ക് സെഹിയോൻ യൂറോപ്പ് മിനിസ്ട്രി യൂറോപ്പിൽ തുടക്കം കുറിക്കുന്നു.

പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ കണ്‍വൻഷനിൽ എത്തിച്ചേരണമെന്ന് ഫാ.സോജി ഓലിക്കൽ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: തോമസ് 07877 508926.

വിലാസം: KELVIN WAY, WEST BROMWICH, BIRMINGHAM B70 7JW

റിപ്പോർട്ട്: ബാബു ജോസഫ്