+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വചനങ്ങൾക്ക് ജീവൻ ത്രസിപ്പിക്കുന്ന ശുശ്രൂഷകളുമായി ലണ്ടൻ റീജണൽ കണ്‍വൻഷൻ

ലണ്ടൻ: പ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോൻ ശുശ്രൂഷകളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ലണ്ടൻ റീജണൽ അഭിഷേകാഗ്നി കണ്‍വൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാന വട്ട ഒരുക്കങ്ങൾ നടന്നുവരു
വചനങ്ങൾക്ക് ജീവൻ ത്രസിപ്പിക്കുന്ന ശുശ്രൂഷകളുമായി ലണ്ടൻ റീജണൽ കണ്‍വൻഷൻ
ലണ്ടൻ: പ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോൻ ശുശ്രൂഷകളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ലണ്ടൻ റീജണൽ അഭിഷേകാഗ്നി കണ്‍വൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാന വട്ട ഒരുക്കങ്ങൾ നടന്നുവരുന്നു.

ഒക്ടോബർ മാസത്തിലെ പരിശുദ്ധ ജപമാല സമർപ്പണ നിറവിൽ നയിക്കപ്പെടുന്ന പരിശുദ്ധാൽമ അഭിഷേക ശുശ്രൂഷയിൽ അദ്ഭുത രോഗശാന്തികൾ, വിടുതലുകൾ, ഉദ്ധിഷ്ഠ കാര്യ സാധ്യങ്ങൾ, ദൈവ കൃപകൾ എന്നിവയുടെ അനുഗ്രഹ വർഷ അനർഗള പ്രവാഹത്തിനു അഭിഷേകാഗ്നി കണ്‍വൻഷൻ വേദിയാവുന്പോൾ തിരുവചനത്തിനു കാതോർക്കുന്ന ഏവർക്കും നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനുമുള്ള സുവർണാവസരമായിരിക്കുമിത്.

വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ, പ്രാർഥനാ കൂട്ടായ്മകൾ,കുടുംബ കൂട്ടായ്മകൾ, ഭവനങ്ങൾ,വ്യക്തികൾ എന്നിവ കേന്ദ്രീകരിച്ച് യുകെയിലുടനീളം നടത്തുന്ന ഉപവാസ പ്രാർഥനകൾ,അഖണ്ഡ ജപമാലകൾ,വിശുദ്ധ കുർബാന സമർപ്പണങ്ങൾ, പരിത്യാഗങ്ങൾ, മധ്യസ്ഥ പ്രാർഥനകൾ എന്നിവക്ക് ലഭിക്കുന്ന ദൈവീക സമ്മാനങ്ങൾ ഓരോരോ കണ്‍വൻഷൻ സെന്‍ററുകളെയും അദ്ഭുത വിജയങ്ങളുടെ വിളനിലമാക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ വിഭാവനം ചെയ്തു പ്രത്യേക താല്പര്യം എടുത്തു നയിക്കുന്ന പ്രഥമ സുവിശേഷവത്കരണ പദ്ധതിയായ അഭിഷേകാഗ്നി കണ്‍വൻഷനുകൾ യുകെയുടെ ആധ്യാൽമികആല്മീയ തലങ്ങളിൽ വിശ്വാസൈക്യ വിപ്ലവം തന്നെ സൃഷ്ടിക്കും.

എട്ടു മേഖലകളായി നടത്തപ്പെടുന്ന പരിശുദ്ധാത്മ ശുശ്രൂഷകളുടെ സമാപനമായി ലണ്ടൻ റീജണൽ വചന ശുശ്രൂഷ ഒക്ടോബർ 29 ന് (ഞായർ) അല്ലിൻസ് പാർക്കിൽ നടത്തപ്പെടും. രാവിലെ 9.30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന ശുശ്രുഷകൾ വൈകുന്നേരം ആറിന് സമാപിക്കും.

അനുഗ്രഹ സ്രോതസായി തിരുക്കർമങ്ങൾ മാറ്റുന്നതിലേക്കു ഉപവാസ ശുശ്രുഷയായിട്ടാണ് അഭിഷേകാഗ്നി കണ്‍വൻഷൻ നടത്തുവാൻ ഉദ്ദേശിക്കുന്നത്. അതിനാൽ പങ്കെടുക്കുന്നവർ ഭക്ഷണം കരുതേണ്ടതാണെന്ന്

കണ്‍വെൻഷൻ കണ്‍വീനർ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈ·ാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര എന്നിവർ അറിയിച്ചു.

വിലാസം: Allianz Park, Greenlands Lanes, Hendon, London NW4 1RL.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ