+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലിയിൽ വിദ്യാർഥി സമരം

റോം: ഭാവിയിലെ ജോലി സാധ്യതകൾക്ക് ഒരു ഗുണവും ചെയ്യാത്തവർക്ക് പ്ലേസ്മെന്‍റുകളിൽ മാറ്റം വരണമെന്നാവശ്യപ്പെട്ട് ഇറ്റലിയിലെ സ്കൂൾ വിദ്യാർഥികൾ സമരത്തിൽ.എഴുപതു നഗരങ്ങളിൽ വിദ്യാർഥികൾ സമരം ചെയ്തു. വിദ്യാർഥ
ഇറ്റലിയിൽ വിദ്യാർഥി സമരം
റോം: ഭാവിയിലെ ജോലി സാധ്യതകൾക്ക് ഒരു ഗുണവും ചെയ്യാത്തവർക്ക് പ്ലേസ്മെന്‍റുകളിൽ മാറ്റം വരണമെന്നാവശ്യപ്പെട്ട് ഇറ്റലിയിലെ സ്കൂൾ വിദ്യാർഥികൾ സമരത്തിൽ.

എഴുപതു നഗരങ്ങളിൽ വിദ്യാർഥികൾ സമരം ചെയ്തു. വിദ്യാർഥി യൂണിയനുകൾ സോഷ്യൽ മീഡിയ വഴിയാണ് ഇതു സംഘടിപ്പിച്ചത്.

ശന്പളമില്ലാത്ത ജോലിയിലൂടെ ചൂഷണമാണു നടക്കുന്നതെന്ന് യൂണിയനുകൾ ആരോപിക്കുന്നു. രാജ്യത്തെ 95 ശതമാനം സ്കൂളുകളിൽനിന്നുള്ള ഒന്പതു ലക്ഷത്തോളം വിദ്യാർഥികൾ വർക്ക് എക്സ്പീരിയൻസ് പരിപാടികളുടെ ഭാഗമാണ്. എന്നിട്ടും യൂറോപ്യൻ യൂണിയനിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇറ്റലിക്ക് മൂന്നാം സ്ഥാനമുണ്ട് (11.2 ശതമാനം) വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

മിലാനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുതലാളിത്ത ചൂഷണമാണ് തങ്ങൾ നേരിടുന്നതെന്ന് പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥികൾ ആരോപിച്ചു. രാജ്യത്താകമാനം രണ്ടു ലക്ഷത്തോളം വിദ്യാർഥികൾ പ്രകടനങ്ങളിൽ പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ