+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആംസ്റ്റർഡാം സുരക്ഷിത നഗരങ്ങളിൽ യൂറോപ്പിൽ ഒന്നാമത്

ബെർലിൻ: യൂറോപ്പിൽ ഏറ്റവും സുരക്ഷിതമായ നഗരമായി ആംസ്റ്റർഡാം തിരഞ്ഞെടുക്കപ്പെട്ടു. ലോക റാങ്കിംഗിൽ ആറാം സ്ഥാനമാണ്. സ്റ്റോക്ക്ഹോം യൂറോപ്പിൽ രണ്ടാമതും ലോകത്ത് എട്ടാമതും ആണ്. ടോക്യോ, സിംഗപുർ, ഒസാക്ക
ആംസ്റ്റർഡാം സുരക്ഷിത നഗരങ്ങളിൽ യൂറോപ്പിൽ ഒന്നാമത്
ബെർലിൻ: യൂറോപ്പിൽ ഏറ്റവും സുരക്ഷിതമായ നഗരമായി ആംസ്റ്റർഡാം തിരഞ്ഞെടുക്കപ്പെട്ടു. ലോക റാങ്കിംഗിൽ ആറാം സ്ഥാനമാണ്. സ്റ്റോക്ക്ഹോം യൂറോപ്പിൽ രണ്ടാമതും ലോകത്ത് എട്ടാമതും ആണ്. ടോക്യോ, സിംഗപുർ, ഒസാക്ക, ഹോങ്കോംഗ്, മെൽബണ്‍ എന്നിവയാണ് ലോകത്തിലെ ആദ്യഅഞ്ചിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ. എന്നാൽ ഇവയിൽ മൂന്നെണ്ണം ഏഷ്യൻ നഗരങ്ങളാണ്.

ദ ഇക്കണോമിക് ഇന്‍റലിജൻസ് യൂണിറ്റാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സ്വിറ്റ്സർലൻഡിലെ സൂറിച്ച് ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി. യൂറോപ്പിൽ മൂന്നാം സ്ഥാനവുമുണ്ട്. ഫ്രാങ്ക്ഫർട്ട് പതിനൊന്നാമതും മാഡ്രിഡ് (12), ലണ്ടൻ (20), ന്യൂയോർക്ക്(21), പാരീസ്(24), മിലാൻ(25), റോം(27), മോസ്ക്കോ(41), ഡൽഹി (43), മുംബൈ (45) എന്നിങ്ങനെ പട്ടികയിൽ പെടുന്നു.

ഡിജിറ്റൽ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, സ്വകാര്യ സുരക്ഷ തുടങ്ങിയ വിഷയങ്ങൾക്ക് മുന്തിയ പരിഗണന കൊടുത്താണ് പട്ടിക തയാറാക്കിയത്. അറുപതു ലോക നഗരങ്ങളെ 49 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്തിരിക്കുന്നത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനം ടോക്യോയ്ക്കാണ്. 2015 ൽ റാങ്കിംഗ് തുടങ്ങിയതു മുതൽ ടോക്യോയാണ് ഈ സ്ഥാനത്ത് തുടരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ