+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭിഷേകാഗ്നി കണ്‍വൻഷൻ മുന്നൊരുക്ക പ്രാർഥന 15-ന്

ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിൽ പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്ട്രി സ്ഥാപകനുമായ ഫാ. സേവ്യർഖാൻ വട്ടാൽ നയിക്കുന്ന കണ്‍വൻഷൻ ഒക്ടോബർ 28നു ശനിയാഴ്ച രാവിലെ പത്തുമുതൽ വൈകുന്നേരം ആറുവരെ
അഭിഷേകാഗ്നി കണ്‍വൻഷൻ മുന്നൊരുക്ക പ്രാർഥന 15-ന്
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ- കാർഡിഫ് റീജിയനിൽ പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്ട്രി സ്ഥാപകനുമായ ഫാ. സേവ്യർഖാൻ വട്ടാൽ നയിക്കുന്ന കണ്‍വൻഷൻ ഒക്ടോബർ 28-നു ശനിയാഴ്ച രാവിലെ പത്തുമുതൽ വൈകുന്നേരം ആറുവരെ കാർഡിഫിലെ കോർപസ് ക്രൈസ്റ്റ് ഹൈസ്കൂളിൽ വച്ചു നടത്തപ്പെടുന്നു.

കണ്‍വൻഷന്‍റെ ആത്മീയ വിജയത്തിനായുള്ള ഒരുക്ക പ്രാർഥന 15-നു ഉച്ചകഴിഞ്ഞ് 2.45-നും, ജപമാല മൂന്നിനും, മലയാളം കുർബാന 4.15-നും, ആരാധന 4.45-നും വോളണ്ടീയേഴ്സിനുള്ള മീറ്റിംഗും സെന്‍റ് ഫിലിപ്പ് ഇവാൻസ് കാത്തലിക് ചർച്ചിൽ (St. Philip Evans Catholic Church, Llanedeym drive CF 23 9 UL Cardif)) നടക്കും.

ബ്രിസ്റ്റോൾ- കാർഡിഫ് റീജനിലെ വിവിധ മാസ് സെന്‍ററുകളിൽ വൈദീകരുടെ നേതൃത്വത്തിൽ മധ്യസ്ഥ പ്രാർഥനകളും, ഓരോ കുടുംബങ്ങളിലും ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർഥനകളും നടന്നുവരുന്നു. അതോടൊപ്പം ഒക്ടോബർ ഒന്നു മുതൽ 28 വരെ കണ്‍വൻഷന്‍റെ വിജയത്തിനായി റീജണിലെ മുഴുവൻ മാസ് സെന്‍ററുകളേയും ഉൾപ്പെടുത്തി റോസറി ചെയ്നും നടത്തിവരുന്നു.

ഒക്ടോബർ 15-നു നടക്കുന്ന ധ്യാനത്തിൽ എല്ലാ വിശ്വാസികളും സംബന്ധിക്കണമെന്നു ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലും, ഫാ. പോൾ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ജോയിന്‍റ് ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യൻ, ജോസി മാത്യു, ജോണ്‍സണ്‍ പഴന്പള്ളിൽ, ഷിജോ തോമസ് എന്നിവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ഫിലിപ്പ് കണ്ടോത്ത്