+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്നയിലെ മലയാളി കത്തോലിക്കാ യുവജനങ്ങളുടെ യുടേണ്‍ ശ്രദ്ധേയമായി

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിലുള്ള എംസിസി യൂത്ത് ഫോറം യുടേണ്‍ എന്ന പേരിൽ ഏകദിന സമ്മേളനം സംഘടിപ്പിച്ചു.യുവജനങ്ങളുടെ അഭിരുചികൾ കണക്കിലെടുത്ത് സംഗീതവും ഗ്രൂപ്പ്
വിയന്നയിലെ മലയാളി കത്തോലിക്കാ യുവജനങ്ങളുടെ യുടേണ്‍ ശ്രദ്ധേയമായി
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്‍റെ നേതൃത്വത്തിലുള്ള എംസിസി യൂത്ത് ഫോറം യുടേണ്‍ എന്ന പേരിൽ ഏകദിന സമ്മേളനം സംഘടിപ്പിച്ചു.

യുവജനങ്ങളുടെ അഭിരുചികൾ കണക്കിലെടുത്ത് സംഗീതവും ഗ്രൂപ്പ് ചർച്ചകളും സിന്പോസിയവും ടാലന്‍റ് ഹണ്ടിംഗ് തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഉൾപ്പെടെ, വിശുദ്ധ കുർബാനയും ആരാധനയും സമ്മേളനത്തിന്‍റെ പ്രത്യേകതയായിരുന്നു. സീറോ മലബാർ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓർഡിനേറ്റർ ഫാ. ബിനോജ് മുളവരിക്കലാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

കഴിഞ്ഞ വർഷം മേയിലാണ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എംസിസി യൂത്ത് ഫോറം ഉദ്ഘാടനം ചെയ്തത്. ഇത് രണ്ടാം തവണയാണ് യൂത്ത് ഫോറത്തിന്‍റെ സംഗമം വിയന്നയിൽ നടക്കുന്നത്.

എംസിസി ചാപ്ലിൻ റവ. ഡോ. തോമസ് താണ്ടപ്പിള്ളി, ഫാ. ജോയ് പ്ലാത്തോട്ടത്തിൽ, ഫാ. ജാക്സണ്‍ തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു. എംസിസി യൂത്ത് കോർ ടീമിന്‍റെ സഹകരണത്തോടെ എംസിസി പാരിഷ് കമ്മിറ്റി അംഗങ്ങളായ ഗ്രേഷ്മ പള്ളിക്കുന്നേൽ, ഫിജോ കുരുത്തുകുളങ്ങര, റ്റിൽസി പടിഞ്ഞാറേകാലയിൽ, ജോയിസ് എറണാകേരിൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോബി ആന്‍റണി