+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗത്ത് ഈസ്റ്റ് കലാമേള ഒക്ടോബർ 14 ന്

ഹോർഷം: യുക്മ നാഷണൽ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജണൽ കലാമേളകളിൽ ഏവരും ആവേശപൂർവം കാത്തിരിക്കുന്ന കലാമേളയാണ് സൗത്ത് ഈസ്റ്റ് റീജണൽ കലാമേള. ഓഗസ്റ്റ് 14ന് (ശനി) സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് റീ
സൗത്ത് ഈസ്റ്റ് കലാമേള ഒക്ടോബർ 14 ന്
ഹോർഷം: യുക്മ നാഷണൽ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജണൽ കലാമേളകളിൽ ഏവരും ആവേശപൂർവം കാത്തിരിക്കുന്ന കലാമേളയാണ് സൗത്ത് ഈസ്റ്റ് റീജണൽ കലാമേള. ഓഗസ്റ്റ് 14ന് (ശനി) സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് റീജണുകളിലാണ് മത്സരം.

സൗത്ത് ഈസ്റ്റ് റീജണൽ കലാമേള ഹോർഷമിൽ അരങ്ങേറും. മുന്നൂറിൽപരം മത്സരാർഥികളാണ് റീജണൽ കലാമേളക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംയുക്ത സൗത്ത് റീജണിൽ നിന്നും യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് എന്നിങ്ങനെ വിഭജിച്ച ശേഷം ആദ്യമായിട്ടാണ് ഇത്രയും ജനകീയമായി ഒരു റീജണൽ കലാമേള നടത്തപ്പെടുന്നത്. ഒരു റീജണൽ കലാമേളയിൽ 21 അസോസിയേഷനിൽ നിന്നും മത്സരാർഥികൾ പങ്കെടുക്കുന്നതു തന്നെ യുക്മ കലാമേളയുടെ ചരിത്രത്തിൽ അത്യപൂർവമാണ്.

സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയിൽ ഡബിൾ ഹാട്രിക്ക് വിജയം നേടി അജയ്യരായി നിലകൊള്ളുന്ന ഡോർസെറ്റ് കേരളാ കമ്യൂണിറ്റി (ഡികെസി) ക്ക് അസോസിയേഷനുകളുടെ ഈ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാനാവുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്മ മുൻ ദേശീയ ട്രഷറർ ഷാജി തോമസ്, മുൻ റീജണൽ പ്രസിഡന്‍റ് മനോജ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ എക്കാലവും മികച്ച പ്രകടനമാണ് ഡികെസി കാഴ്ച്ചവച്ചിട്ടുള്ളത്.

റീജണൽ കലാമേളയുടെ പൂർണ വിജയത്തിന് യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസിന്‍റെ നേതൃത്വത്തിൽ റീജണൽ കമ്മിറ്റി അശ്രാന്ത പരിശ്രമത്തിലാണ്. ദേശീയ കലാമേള ഈ റീജണിൽ തന്നെയാണ് നടക്കുന്നത് എന്നുള്ളതും മത്സരങ്ങളുടെ വീറും വാശിയും വർധിപ്പിക്കും.

വിലാസം: The College of Richard Collyer, 82 Hurst Rd, Horsham, RH12 2EJ