+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എഡിൻബറോ മലയാളി സമാജം ഓണം ആഘോഷിച്ചു

ലണ്ടൻ: എഡിൻബറോ മലയാളി സമാജത്തിന്‍റെ ഓണാഘോഷം വിവിധ പരിപാടികളോടെ ഞായറാഴ്ച ആഘോഷിച്ചു. കായിക മത്സരത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. പുരുഷ·ാരുടേയും സ്ത്രീകളുടേയും വടംവലി, നാടൻ കായിക മത
എഡിൻബറോ മലയാളി സമാജം  ഓണം ആഘോഷിച്ചു
ലണ്ടൻ: എഡിൻബറോ മലയാളി സമാജത്തിന്‍റെ ഓണാഘോഷം വിവിധ പരിപാടികളോടെ ഞായറാഴ്ച ആഘോഷിച്ചു. കായിക മത്സരത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. പുരുഷ·ാരുടേയും സ്ത്രീകളുടേയും വടംവലി, നാടൻ കായിക മത്സരങ്ങൾ തുടങ്ങിയവ ആഘോഷത്തിന് മാറ്റു കൂട്ടി.

സാംസ്കാരിക സമ്മേളനം മുൻ പ്രസിഡന്‍റുമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്നു ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ സമാജത്തിന്‍റെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളേയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജിം ജോസ് (പ്രസിഡന്‍റ്), ബിജു ജോണ്‍ (വൈസ് പ്രസിഡന്‍റ്), ജോസ് സൈമണ്‍ (സെക്രട്ടറി), ബിനോയ് വർഗീസ് (ജോയിന്‍റ് സെക്രട്ടറി), റെജി സി. ഫിലിപ്പ് (ട്രഷറർ), നോയൽ ജോ മാത്യു (ജോയിന്‍റ് ട്രഷറർ) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ചെറിയാൻ ജോണ്‍, രഞ്ജു സി. ഫിലിപ്പ് എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സഖറിയ പുത്തൻകളം