ബംഗളൂരു: കൂട്ടുകാരിയെ കാണാൻ പോകുകയായിരുന്ന യുവ ഐടി ഉദ്യോഗസ്ഥനെ ബംഗളൂരുവിൽ അജ്ഞാതർ അടിച്ചുകൊന്നു. ബംഗളൂരു ഐടി കമ്പനിയായ അസെഞ്ചറിലെ ഉദ്യോഗസ്ഥൻ ഒഡീഷ സ്വദേശി പ്രണോയി മിശ്രയാണ് (28) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പ്രണോയിയുടെ വാടക വീട്ടിൽനിന്നും ഒരു കിലോമീറ്റർ അകലെ റോഡ് അരുകിൽനിന്ന് അടിയേറ്റ് ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്. വഴിയാത്രക്കാർ പ്രണോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച പ്രണോയി സുഹൃത്തുക്കളുമായി പാർട്ടിയിൽ പങ്കെടുത്തതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് പെൺസുഹൃത്തിന്റെ അടുത്തേക്കുപോകുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരാണ് അക്രമിച്ചതെന്നും ആക്രമണത്തിനുണ്ടായ കാരണം സംബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. നിരവധി തവണ പ്രണോയിക്ക് മർദനമേറ്റതായി പോലീസ് പറയുന്നു.
അജ്ഞാതരുടെ ആക്രമണത്തിൽ യുവ ഐടി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
09:10 PM Oct 10, 2017 | Deepika.com