+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോൾ പ്രശ്നക്കാർ: മംമ്ത

മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായിയില്‍ നടന
മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോൾ പ്രശ്നക്കാർ: മംമ്ത

മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചിൽ

ലഹരി മാത്രമല്ല സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റുചില കാരണങ്ങള്‍ എന്നിവ അഭിനയത്തെ ബാധിക്കാം. മിക്കവരും പ്രഫഷനല്‍ ആയതിനാല്‍ അവരില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കാന്‍ പലപ്പോഴും റീ ടേക്കുകള്‍ എടുക്കേണ്ടി വരുന്നു. ഈ സമയങ്ങളില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് പരമാവധി പിന്തുണ നല്‍കാന്‍ ശ്രമിക്കാറുണ്ട്.

സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വര്‍ക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്- മംമ്ത പറയുന്നു.

നടി പ്രിയ വാര്യരും ഈ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടെ അഭിനയിക്കുന്ന താരങ്ങള്‍ ലഹരിക്ക് അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ല. ഉറക്കമില്ലായ്മ, ഭക്ഷണ കാര്യം ഇതൊക്കെയാണ് പലരെയും ബാധിക്കുന്ന പ്രശ്നമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സഹ നടീനടന്മാരുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കാറില്ല. പ്രിയ വാര്യർ പറഞ്ഞു.

എസ്. സുരേഷ്ബാബുവിന്‍റെ രചനയില്‍ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈവ്. സിനിമ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.