+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്താം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ വീ​ണ്ടും വി​വാ​ഹി​ത​നാ​യി ആ​സി​ഫ് അ​ലി​യും സ​മ​യും; വീ​ഡി​യോ

പ​ത്താം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കി ന​ട​ൻ ആ​സി​ഫ് അ​ലി​യും ഭാ​ര്യ സ​മ​യും. മ​ക്ക​ളാ​യ ആ​ദ​മി​നും ഹ​യ​യ്‌​ക്കു​മൊ​പ്പം വേ​ദി​യി​ലെ​ക്കെ​ത്തി​യ ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ളു​മാ​യി അ​ടു​ത്ത സു​ഹൃ​ത്തു
പ​ത്താം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ വീ​ണ്ടും വി​വാ​ഹി​ത​നാ​യി ആ​സി​ഫ് അ​ലി​യും സ​മ​യും; വീ​ഡി​യോ

പ​ത്താം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കി ന​ട​ൻ ആ​സി​ഫ് അ​ലി​യും ഭാ​ര്യ സ​മ​യും. മ​ക്ക​ളാ​യ ആ​ദ​മി​നും ഹ​യ​യ്‌​ക്കു​മൊ​പ്പം വേ​ദി​യി​ലെ​ക്കെ​ത്തി​യ ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ളു​മാ​യി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മു​ണ്ടാ​യി​രു​ന്നു.



ആ​സി​ഫ് അ​ലി​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ അ​സ്ക​ർ അ​ലി, ന​ട​ൻ ഗ​ണ​പ​തി, ബാ​ലു വ​ർ​ഗീ​സ്, ജോ​മോ​ൻ ടി. ​ജോ​ൺ തു​ട​ങ്ങി​യ​വ​രും ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.



2013ലാ​ണ് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സ​മ മ​സ്റീ​നെ ആ​സി​ഫ് അ​ലി വി​വാ​ഹം ചെ​യ്ത​ത്. ആ​ദം, ഹ​യ എ​ന്നീ ര​ണ്ടു​മ​ക്ക​ളാ​ണ് ഇ​രു​വ​ർ​ക്കു​മു​ള്ള​ത്. ‘പൊ​ളി​ച്ച​ടു​ക്കി ത​ല​യും കു​ത്തി നി​ന്ന് ’ എ​ന്ന ഹാ​ഷ്ടാ​ഗോ​ടെ​യാ​ണ് ആ​സി​ഫ് വീഡി​യോ പ​ങ്കു​വ​ച്ച​ത്.



ആ​സി​ഫ് ക​റു​ത്ത സ്യൂ​ട്ട് അ​ണി​ഞ്ഞ​പ്പോ​ൾ ബേ​യ്ജ് നി​റ​ത്തി​ലു​ള്ള ഗൗ​ൺ ആ​ണ് സ​മ ധ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പം മ​ക്ക​ളാ​യ ആ​ദ​മി​നെ​യും ഹ​യ​യെ​യും വി​ഡി​യോ​യി​ൽ കാ​ണാം.



ആ​സി​ഫ് അ​ലി​യും സ​മ​യും വീ​ണ്ടും വി​വാ​ഹി​ത​രാ​യി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഇ​വ​ന്‍റ് ചി​ത്രീ​ക​രി​ച്ച സ്റ്റു​ഡി​യോ 360 ഇ​വ​രു​ടെ ആ​ഘോ​ഷ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.



ജൂ​ഡ് ആ​ന്ത​ണി സം​വി​ധാ​നം ചെ​യ്ത ‘2018’ ആ​ണ് ആ​സി​ഫി​ന്‍റേ​താ​യി ഒ​ടു​വി​ല്‍ റി​ലീ​സി​നെ​ത്തി​യ ചി​ത്രം.